Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചങ്ങരംകുളത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ചങ്ങരംകുളത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

ച​ങ്ങ​രം​കു​ള​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച വൈകീട്ട് നാലോടെ ചങ്ങരംകുളം ഹൈവേ ജങ്ഷനിലാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന ഒതളൂർ കൊടക്കാട്ട് വളപ്പിൽ അബൂബക്കർ (58), ബുള്ളറ്റ് യാത്രക്കാരനായ പടിഞ്ഞാറങ്ങാടി പൂളക്കുന്നത്ത് ശിഹാബ് (32) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ജങ്ഷനിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചങ്ങരംകുളം പൊലീസെത്തി ഗതാഗത തടസ്സം ഒഴിവാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three vehicles collided in Changaramkulam; Two people were injured
Next Story