Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightചങ്ങരംകുളത്ത് മൂന്നു...

ചങ്ങരംകുളത്ത് മൂന്നു കാറുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അദ്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ചങ്ങരംകുളത്ത് മൂന്നു കാറുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അദ്​ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

സംസ്ഥാന പാതയിൽ ചിയ്യാന്നൂർ പാടത്ത് അപകടത്തിൽ പെട്ട കാറുകൾ

ചങ്ങരംകുളം: കാറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അദ്​ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് മാര്‍സ് തി​േയറ്ററിന് മുന്‍വശത്തെ ഹമ്പിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ്​ കാറുകൾ കൂട്ടിയിടിച്ചത്.

കൊല്ലത്തുനിന്ന് മാണൂരിലെ സ്വകാര്യ കോളജിലേക്ക് വന്ന വിദ്യാർഥികള്‍ സഞ്ചരിച്ച കാര്‍ ഹമ്പ്​ കണ്ട്​ ബ്രേക്കിട്ടതോടെ തൊട്ടുമുന്നില്‍ എറണാകുളത്തുനിന്ന് കോഴിക്കോട് പോയിരുന്ന കാറിലിടിച്ച് മലപ്പുറത്തുനിന്ന് തൃശൂരിലേക്ക് പോയിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ കാറുകള്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ അദ്​ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentchangaramkula
Next Story