Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightപെ​ൻ​ഷ​ൻ...

പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം; ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സ്

text_fields
bookmark_border
police
cancel

ച​ങ്ങ​രം​കു​ളം: മ​രി​ച്ച​യാ​ളു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്തെ​ന്ന ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡ് (പെ​രു​മു​ക്ക്) അം​ഗം ഹ​ക്കീം പെ​രു​മു​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഹ​ക്കീം വാ​ർ​ഡ് അം​ഗം ആ​കു​ന്ന​തി​ന് മു​മ്പ് 2019-2020 കാ​ല​യ​ള​വി​ലാ​ണ് സം​ഭ​വം.

ച​ങ്ങ​രം​കു​ളം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഹ​ക്കീം വി​ത​ര​ണം ചെ​യ്യാ​ൻ ഏ​ൽ​പി​ച്ച പെ​ൻ​ഷ​ൻ പ​ണം വ്യ​ക്തി മ​രി​ച്ച​ത് അ​റി​യി​ക്കാ​തെ കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി​യും കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​ണ് ഹ​ക്കീം.

സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ബാ​ങ്കി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​ഷ​യം സി.​പി.​എം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് ച​ർ​ച്ച​യാ​യ​തും കേ​സെ​ടു​ത്ത​തും. വി​ഷ​യ​ത്തി​ൽ സി.​പി.​എം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഹ​ക്കീം വാ​ർ​ഡ് മെം​ബ​ർ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPensionExtorting MoneyMalappuram News
News Summary - The incident of theft of pension-Case against Alangodu panchayat member
Next Story