Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightകാർ ഓടിച്ച് കയറ്റി...

കാർ ഓടിച്ച് കയറ്റി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

 ക​ബീ​റു​മാ​യി ച​ങ്ങ​രം​കു​ളം പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

ച​ങ്ങ​രം​കു​ളം: കാ​ഞ്ഞി​യൂ​ർ സ്വ​ദേ​ശി​യെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഓ​ടി​ച്ച് ക​യ​റ്റി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ല​​ങ്കോ​ട് സ്വ​ദേ​ശി ക​ബീ​റി​നെ​യാ​ണ് (24) ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് ച​ങ്ങ​രം​കു​ളം കാ​ഞ്ഞി​യൂ​ർ സ്വ​ദേ​ശി​യാ​യ അ​ന​സി​നെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക​ബീ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

ഇ​ത് ചോ​ദ്യം ചെ​യ്ത​​പ്പോ​ഴാ​ണ് ആ​ല​​ങ്കോ​ട് മാ​മാ​ണി​പ്പ​ടി​യി​ൽ പ്ര​തി നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് ക​യ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ല​​ങ്കോ​ട് സ്വ​ദേ​ശി​യാ​യ സ​തീ​ഷി​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ന​സി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക​ബീ​റി​നെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ്, ഇ​യാ​ൾ കു​ന്നം​കു​ള​ത്ത് ഒ​ളി​വി​ൽ ക​ഴി​യ​വെ ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് ക​യ​റ്റി​യ കേ​സി​ൽ ച​ങ്ങ​രം​കു​ളം പൊ​ലീ​സാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​ത്. പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പി​ടി​യി​ലാ​യ ക​ബീ​ർ പ്ര​ദേ​ശ​ത്ത് മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണെ​ന്നും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMalappuram News
News Summary - The accused who tried to kill the youth by driving the car was arrested
Next Story