Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightനട​ുറോഡിൽ യുവാവി​െൻറ...

നട​ുറോഡിൽ യുവാവി​െൻറ പരാക്രമം; പൊലീസുകാരുൾ​െപ്പടെ നിരവധി പേര്‍ക്ക് പരിക്ക്​

text_fields
bookmark_border
policemen-injured-in-youths-attack
cancel
camera_alt

യു​വാ​വി​െൻറ അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേറ്റ പൊ​ലീ​സു​കാ​ർ, അതിക്രമം നടത്തിയ മു​ഹ​മ്മ​ദ് ഷാ​ഫി

ച​ങ്ങ​രം​കു​ളം: ജ​ങ്​​ഷ​നി​ൽ യു​വാ​വി​െൻറ അ​ക്ര​മ​ത്തി​ല്‍ പൊ​ലീ​സു​കാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ച​ങ്ങ​രം​കു​ളം സ്​​റ്റേ​ഷ​നി​ലെ ര​ണ്ട് എ​സ്.​ഐ​മാ​രെ​യും പൊ​ലീ​സു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ക​ടി​ച്ച് മു​റി​വേ​ല്‍പി​ച്ച യു​വാ​വി​നെ ഏ​റെ നേ​ര​ത്തി​ന് ശേ​ഷം പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് കീ​ഴ്പ്പെ​ടു​ത്തി.

കൊ​ണ്ടോ​ട്ടി അ​രി​യ​മ്പ്ര മൊ​റ​യൂ​ര്‍ സ്വ​ദേ​ശി മ​ഞ്ചേ​രി​ത്തൊ​ടി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​ക്കെ​തി​രെ (24) കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി​യോ​ടെ ച​ങ്ങ​രം​കു​ളം ഹൈ​വേ ജ​ങ്​​ഷ​നി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍. സി.​പി.​എം റാ​ലി​ക്കി​ടെ ച​ങ്ങ​രം​കു​ള​ത്ത് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഇ​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കാ​നെ​ത്തി​യ ഈ ​യു​വാ​വ് ഓ​ട്ടോ​ക്കാ​ര​നു​മാ​യി ത​ര്‍ക്ക​ത്തി​ലാ​യി. പി​ന്നീ​ട് ഓ​ട്ടോ​ക്കാ​ര​നെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ടു​ക​യും യു​വാ​വ് പൊ​ലീ​സി​ന് നേ​രെ തി​രി​യു​ക​യു​മാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം എ​സ്.​ഐ ബാ​ബു​രാ​ജി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് യു​വാ​വ് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​ർ​ണാ​ട​ക പൊ​ലീ​സി​നെ​യും എ​സ്.​ഐ വി​ജ​യ​കു​മാ​റി​നെ​യും നാ​ട്ടു​കാ​രെ​യും യു​വാ​വ് ആ​ക്ര​മി​ച്ചു. ച​ങ്ങ​രം​കു​ളം സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ വി​ജ​യ​കു​മാ​ര്‍ (53), ബാ​ബു​രാ​ജ് (56), ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ ക​ര്‍ണാ​ട​ക പോ​ലീ​സി​ലെ മ​ല്ല​യ്യ മ​ധു​പ​തി (26) എ​ന്നി​വ​രെയാണ്​ യു​വാ​വ് ക​ടി​ച്ച് മു​റി​വേ​ല്‍പ്പി​ച്ചത്​. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemen injuredyoung man's attack
News Summary - police officers injured by young man's attack
Next Story