മതിയായ രേഖകളില്ല; അന്തർ സംസ്ഥാന തൊഴിലാളികളെ തിരിച്ചയച്ചു
text_fieldsചങ്ങരംകുളത്ത് മതിയായ രേഖകളില്ലാത്ത എത്തിയ അന്തർസംസ്ഥാന തൊഴിലാളികളെ പൊലീസ് തിരിച്ചയക്കുന്നു
ചങ്ങരംകുളം: മതിയായ രേഖകളില്ലാതെ ചങ്ങരംകുളത്തെത്തിയ അന്തർസംസ്ഥാന തൊഴിലാളികളെ പൊലീസ് തിരിച്ചയച്ചു. തിങ്കളാഴ്ച രാത്രി എേട്ടാടെയാണ് ഹൈവേ ജങ്ഷനില്‍ ബിഹാറില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസില്‍ വന്ന പത്തോളം തൊഴിലാളികള്‍ ചങ്ങരംകുളത്തിറങ്ങിയത്.
തുടര്‍ന്ന് എസ്.ഐ ബാബുരാജ്, എസ്.ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി ഇവരുടെ രേഖകള്‍ പരിശോധിച്ചു. കേരളത്തിലേക്ക് വരാനുള്ള അനുമതി രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് ചങ്ങരംകുളം പൊലീസ് ഇവരെ തിരിച്ചയച്ചത്.
എന്നാല്‍, ഔദ്യോഗിക അനുമതിയോടെയാണ് ഇവരെ കൊണ്ടുവന്നതെന്നും ഇവര്‍ക്ക് വേണ്ട ക്വാറൻറീൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ചങ്ങരംകുളം സ്വദേശിയായ ഇവരുടെ ഏജൻറ് പറഞ്ഞു.

