Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്നംമുക്കിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

text_fields
bookmark_border
nannamukku panchayath
cancel

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

17 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ട് അംഗങ്ങൾ വീതവും ബി.ജെ.പിക്ക് ഒരുഅംഗവുമാണുള്ളത്. ടോസിലൂടെയായിരുന്നു സി.പി.എം ഭരണം നേടിയത്. എന്നാൽ എൽ.ഡി.എഫ് അംഗം വിജയിച്ചിരുന്ന രണ്ടാം വാർഡ് തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയ സാഹചര്യത്തിലായിരുന്നു യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

17 വാർഡുകളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഒമ്പത് അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകു എന്നിരിക്കെ ബി.ജെ.പി അംഗത്തിന്റെ പിന്തുണയെ ആശ്രയിച്ചായിരുന്നു വിധി. ഈ അംഗവും സി.പി.എം അംഗങ്ങളും വിട്ടു നിന്നതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമൽ ദാസ് കെ.ജെ ആയിരുന്നു റിട്ടേണിങ് ഓഫീസർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story