Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightഇത്, മാസ്ക്...

ഇത്, മാസ്ക് നിർമ്മിച്ച് വിറ്റ്, സൈക്കിൾ വാങ്ങിയ വിദ്യാർഥിയുടെ വിജയഗാഥ

text_fields
bookmark_border
nihal
cancel
camera_alt

സൈ​ക്കി​ളു​മാ​യി നി​ഹാ​ൽ

ച​ങ്ങ​രം​കു​ളം: കോ​വി​ഡ് കാ​ല​ത്തെ മാ​സ്ക് നി​ർ​മാ​ണ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി ത‍​െൻറ ഏ​റെ കാ​ല​ത്തെ സ്വ​പ്ന​മാ​യ സൈ​ക്കി​ൾ സ്വ​ന്ത​മാ​ക്കി. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​യ്യാ​നൂ​ർ സ്വ​ദേ​ശി​യാ​യ നി​ഹാ​ൽ അ​ഹ​മ്മ​ദാ​ണ് തു​ണി മാ​സ്ക് ത​യ്ച്ചു​വി​റ്റ് കി​ട്ടി​യ പ​ണം സ്വ​രൂ​പി​ച്ചു സ്വ​ന്ത​മാ​യി സൈ​ക്കി​ൾ വാ​ങ്ങി​യ​ത്. കോ​വി​ഡി‍െൻറ തു​ട​ക്ക​ത്തി​ൽ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​പ്പോ​ൾ ടൈ​ല​റാ​യ നി​ഹാ​ലി​ന്റെ പി​താ​വ് വീ​ട്ടി​ലി​രു​ന്നു മാ​സ്ക് ത​യ്ച്ചു വി​റ്റി​രു​ന്നു.

ഇ​ത് ക​ണ്ടു​പ​ഠി​ച്ചാ​ണ് സ്വ​ന്ത​മാ​യി തു​ണി മു​റി​ച്ചു മാ​സ്ക് ത​യ്​​ക്കാ​ൻ തു​ട​ങ്ങി​യ​ത്. നി​ഹാ​ലി​ന്റെ മാ​സ്കു​ക​ൾ കൊ​ള്ളാ​മെ​ന്നു ക​ണ്ട​പ്പോ​ൾ അ​വ​ന്റെ പി​താ​വ് നി​ഹാ​ലി​നു​വേ​ണ്ടി ഒ​രു ത​യ്യ​ൽ മി​ഷീ​ൻ ഒ​രു​ക്കി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​യ്യാ​നൂ​ർ വെ​ളു​തേ​ട​ത്ത് പ​റ​മ്പി​ൽ അ​ബ്ദു​ൽ​ഖാ​ദ​ർ-​ഷ​മീ​റ ദാ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ നി​ഹാ​ൽ പെ​രു​മു​ക്ക് ബി.​ടി.​എം യു.​പി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentbicyclemask
News Summary - Nihal made a mask and bought a bicycle
Next Story