Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാട്ടുകാർ ഒന്നിച്ചു; ശിഹാബിെൻറ കുടുംബത്തിന് വീടൊരുങ്ങുന്നു
text_fieldsbookmark_border
ശിഹാബിെൻറ കുടുംബത്തിന് പ്രദേശവാസികളുടെ കൂട്ടായ്മയിൽ പണി ആരംഭിച്ച വീട്
ചങ്ങരംകുളം: അകാലത്തില്‍ വിടപറഞ്ഞ ചിയ്യാനൂര്‍ സ്വദേശി ശിഹാബിെൻറ കുടുംബത്തിന് പ്രദേശവാസികളുടെയും സുമനസ്സുകളുടെയും കാരുണ്യത്താല്‍ വീട് നിർമാണം ആരംഭിച്ചു.
ഒരുവര്‍ഷം മുമ്പാണ് ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയായിരുന്ന തിരുമംഗലത്ത് ഷിഹാബുദ്ദീന് കുഴഞ്ഞുവീണ് മരിച്ചത്.
അനാഥമായ ശിഹാബുദ്ദീെൻറ കുടുംബത്തിെൻറ സംരക്ഷണത്തിന് നാട്ടുകാരും സുമനസ്സുകളും ഒന്നിക്കുകയായിരുന്നു. സി.കെ. ഖാലിദ് ചെയര്‍മാനും മധു ചിയ്യാനൂര്‍ കണ്‍വീനറും റഉൗഫ് ട്രഷററും ആയി ശിഹാബുദ്ദീെൻറ കുടുംബത്തിന് സഹായസമിതിക്ക് രൂപംനല്‍കുകയായിരുന്നു.
മൂന്ന് കുട്ടികള്‍ അടങ്ങുന്ന ശിഹാബിെൻറ കുടുംബത്തിനുള്ള വീടിെൻറ കട്ടില വെപ്പ് കഴിഞ്ഞ ദിവസം നടന്നു.
Next Story

