Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightപെരുന്നാൾ ദിനത്തിൽ...

പെരുന്നാൾ ദിനത്തിൽ സൗജന്യ സേവനവുമായി ഉമ്മയും മകളും

text_fields
bookmark_border
sajitha and alanjala
cancel
camera_alt

സാ​ജി​ത​യും മ​ക​ൾ അ​ൻ​ജ​ല​യും

ച​ങ്ങ​രം​കു​ളം: ഈ​ദു​ൽ ഫി​ത്ർ ദി​ന​ത്തി​ൽ കു​ടും​ബി​നി​ക​ൾ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഇ​വ​യെ​ല്ലാം മാ​റ്റി വെ​ച്ച് ഉ​മ്മ​യും മ​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ കോ​വി​ഡ് സേ​വ​ന​ത്തി​ലാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കു​റ്റി​പ്പു​റം

​െറ​യി​ൽ​വേ സ്​​റ്റേ​​ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പോ​ർ​ട്ടി​ൽ റ​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​വു​മാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല ട്രോ​മാ കെ​യ​ർ ച​ങ്ങ​രം​കു​ളം യൂ​നി​റ്റ്​ ലീ​ഡ​ർ സാ​ജി​ത പ​ന്താ​വൂ​ർ, മ​ക​ൾ അ​ൻ​ജ​ല എ​ന്നി​വ​രാ​ണ് പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ്ലാ​റ്റ് ഫോ​മി​ൽ രാ​വി​ലെ ആ​റു മു​ത​ൽ സേ​വ​നം ന​ട​ത്തി​യ​ത്.

സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഈ ​ഉ​മ്മ​യും മ​ക​ളും രാ​പ്പ​ക​ലി​ല്ലാ​തെ സേ​വ​ന സ​ജ്ജ​രാ​ണ്. 10 ദി​വ​സം എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കും രാ​ത്രി​കാ​ല ഡ്രൈ​വി​ങ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക്കും ഇ​വ​ർ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Eid day service 
News Summary - Mother and daughter with free service on Eid day
Next Story