Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'67000 രൂപ ഉടൻ തിരിച്ചുതരും, ആരെയും അറിയിക്കരുത്' -ക്ഷമാപണവുമായി കള്ളൻ

text_fields
bookmark_border
67000 രൂപ ഉടൻ തിരിച്ചുതരും, ആരെയും അറിയിക്കരുത് -ക്ഷമാപണവുമായി കള്ളൻ
cancel

ചങ്ങരംകുളം: രണ്ട് പേജിൽ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച് അലമാരയിൽനിന്നും പണം കവർന്നു. കാളാച്ചാൽ കാട്ടിപ്പാടം കൊട്ടിലിങ്ങൽ ഷംസീറിന്‍റെ വീട്ടിൽ നിന്നും 67,000 രൂപയാണ് മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നിൽനിന്നാണ് ലഭിച്ചത്.

ഞാൻ അലമാരയിൽ നിന്നും എടുത്ത 67000 രൂപ ഉടൻ തിരിച്ചു തരുമെന്നും മറ്റാരേയും അറിയിക്കരുതെന്നുമാണ് കത്തിലെ ഉള്ളടക്കം. താൽകാലിക ബുദ്ധിമുട്ടു കാരണമാണെന്നും സമീപവാസിയാണെന്നും സുഖമില്ലാതെ കിടപ്പിലാണെന്നും കത്തിൽ പറയുന്നു.

ട്രിപ്പർ ലോറി തൊഴിലാളിയായ ഷംസീർ സ്വർണം പണയം വെച്ച് എടുത്ത പൈസയാണ് നഷ്ടപ്പെട്ടത്. പരാതിയിൽ ചങ്ങരംകുളം എസ്.ഐ. വിജയന്‍റെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - letter by thief at changaramkulam
Next Story