Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightകോ​ലി​ക്ക​ര​യി​ലെ...

കോ​ലി​ക്ക​ര​യി​ലെ കൊലപാതകത്തിൽ പ്രതികള്‍ അഞ്ചുപേരെന്ന്​ പൊലീസ്​

text_fields
bookmark_border
കോ​ലി​ക്ക​ര​യി​ലെ കൊലപാതകത്തിൽ പ്രതികള്‍ അഞ്ചുപേരെന്ന്​ പൊലീസ്​
cancel

ച​ങ്ങ​രം​കു​ളം: പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി മു​നീ​ബി​നെ (25) ക​ത്തി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾ അ​ഞ്ചു​​പേ​രെ​ന്ന്​ ​െപാ​ലീ​സ്. ഇ​തി​ൽ മൂ​ന്നു​ പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

കോ​ലി​ക്ക​ര​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഷ​മ്മാ​സ് (20), കാ​ഞ്ഞി​ര​ത്താ​ണി സ്വ​ദേ​ശി അ​മ​ല്‍ബാ​ബു (21), ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി മ​ഹേ​ഷ്​ (18) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. മ​ഹേ​ഷി​െൻറ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പേ​രാ​ണ്​ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്.

അ​തേ​സ​മ​യം, അ​റ​സ്​​റ്റി​ലാ​യ​വ​ൻ സ്ഥി​രം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന്​ ​െപാ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​ക​ളു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പൊ​ലീ​സ്​ ഞാ​യ​റാ​ഴ്​​ച​യും തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. സം​ഭ​വം ന​ട​ന്ന കോ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ന് സ​മീ​പ​ത്തും ഒ​ന്നാം പ്ര​തി ഷ​മ്മാ​സി​െൻറ വ​സ്ത്രം ഉ​പേ​ക്ഷി​ച്ച ക​ട​വ​ല്ലൂ​രി​ലു​മാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. മു​നീ​ബി​നെ അ​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക്രി​ക്ക​റ്റ് സ്​​റ്റ​മ്പ്​ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ സ്ഥി​രം ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണെ​ന്നും പ​ല​പ്പോ​ഴാ​യി കൊ​ല്ല​പ്പെ​ട്ട മു​നീ​ബു​മാ​യി പ്ര​തി​ക​ള്‍ ത​ര്‍ക്ക​ങ്ങ​ളും സം​ഘ​ര്‍ഷ​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmurder
News Summary - kolikkara murder case update
Next Story