Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചെന്ന്​: ഒടുവിൽ കഥ കുട്ടിയുടെ ഭാവനാ സൃഷ്ടിയെന്ന്​ കണ്ടെത്തൽ

text_fields
bookmark_border
കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചെന്ന്​: ഒടുവിൽ കഥ കുട്ടിയുടെ ഭാവനാ സൃഷ്ടിയെന്ന്​ കണ്ടെത്തൽ
cancel

ചങ്ങരംകുളം: മൂക്കുതല ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചുവെന്ന് രണ്ടാഴ്ച മുമ്പാണ്​ പരാതി ഉയർന്നത്. വിദ്യാർഥി സംഭവത്തിന്‍റെ പേടിപ്പെടുത്തുന്ന അവസ്ഥ വിവരിക്കുന്ന വീഡിയോ വൈറലായിരുന്നു. വിദേശത്ത് നിന്നടക്കം നിരവധി പേരാണ്​ സംഭവത്തിന്‍റെ പശ്ചാതലത്തിൽ പൊലീസിനെ വിളിച്ചത്.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ കുട്ടി പറഞ്ഞ കാര്യങ്ങളിൽ വിശ്വാസ്യതയില്ലെന്ന് പൊലീസ് മനസിലാക്കി. എങ്കിലും വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.

പ്രദേശത്തെ നിരവധി സി.സി.ടി.വി ക്യാമറകൾ അടക്കം പരിശോധിക്കുകയും പ്രദേശത്തെ നിരവധി ആളുകളെ ചോദ്യം ചെയ്യുകയും ചെയ്ത പൊലീസിന്‍റെ അന്വേഷണം ശാസ്ത്രീയമായ രീതിയിൽ തന്നെ മുന്നോട്ട് പോവുകയായിരുന്നു.

ദിവസങ്ങൾ നീണ്ട അന്വേഷണങ്ങളും ശാസ്ത്രീയ തെളിവെടുപ്പുകളും പൂർത്തിയായതോടെ ദിവസങ്ങളായി പൊലീസിനെ വട്ടം കറക്കിയ വിദ്യാർഥിയുടെ തട്ടിക്കൊണ്ട് പോവൽ കഥ ഭാവന സൃഷ്ടി മാത്രമൊണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kidnap attempt on child eventually discovered that story was imagination
Next Story