മോഷണം നടന്ന വീട്ടുമുറ്റത്ത് കള്ളെൻറ ക്ഷമാപണക്കത്ത്
text_fieldsചങ്ങരംകുളം: വീട്ടിലെ അലമാരയിൽനിന്ന് പണം കവർന്ന മോഷ്ടാവ് വീടിന് പുറത്ത് രണ്ട് പേജിൽ ക്ഷമാപണക്കത്ത് എഴുതിവെച്ച് സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം കാളാച്ചാൽ കാട്ടിപ്പാടം പ്രദേശത്ത് കൊട്ടിലിങ്ങൽ ഷംസീറിെൻറ വീട്ടിൽനിന്നാണ് 67,000 രൂപ മോഷണം പോയത്. പണമെടുത്ത വ്യക്തി എഴുതിയ കത്താണ് വീടിന് മുന്നിൽനിന്ന് കിട്ടിയത്.
അലമാരയിൽനിന്ന് എടുത്ത 67,000 രൂപ ഉടൻ തിരിച്ചുതരുമെന്നും മറ്റാരെയും അറിയിക്കരുതെന്നുമാണ് കത്തിലുള്ളത്. സമീപവാസിയാണെന്നും സുഖമില്ലാതെ കിടപ്പിലാണെന്നും താൽക്കാലിക ബുദ്ധിമുട്ട് കാരണമാണിതെന്നും ഇതിൽ പറയുന്നു.
ടിപ്പർ ലോറി തൊഴിലാളിയായ ഷംസീർ സ്വർണം പണയംവെച്ച് എടുത്ത തുകയാണ് മോഷണം പോയത്. ചങ്ങരംകുളം എസ്.ഐ വിജയെൻറ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു.

