Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയെ മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നതായി പരാതി

text_fields
bookmark_border
Gang-Robbery
cancel

ചങ്ങരംകുളം: അകന്നബന്ധുവും മകളും വീട്ടിലെത്തി മർദിച്ച് അവശനാക്കി കുടുംബിനിയുടെ സ്വർണമാല കവർന്നതായി പരാതി. മൂക്കുതല പിടാവനൂർ പട്ടയത്ത്​ രാധയുടെ മാലയാണ്​ കവർന്നത്​. വ്യാഴാഴ്ച വൈകീട്ട്​ ആറര​യോടെയാണ് സംഭവം. കുമ്പിടിയി​െല അകന്ന ബന്ധുവും അവരുടെ 19 വയസ്സുള്ള മകളും കാറിൽ എത്തി സുഖവിവരങ്ങൾ ചോദിച്ച് രണ്ടരവർഷം മുമ്പ് നടന്ന കാര്യത്തെച്ചൊല്ലി ബഹളംവെക്കുകയും ചെയ്തായി പറയുന്നു.

ഇരുവരും ചേർന്ന് വാതിലടച്ച് രാധയെ മർദിക്കുകയും കഴുത്തിനുപിടിച്ച് ചുമരിൽ ചാരിനിർത്തി കട്ടിങ് െപ്ലയർ ഉപയോഗിച്ച് കഴുത്തിൽ കിടന്നിരുന്ന നാലു പവൻ സ്വർണമാല മുറിച്ച് എടുക്കുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ കാറിൽ കയറി കടന്നുകളഞ്ഞതായി പരാതിയിൽ പറയുന്നു.

അവശയായ രാധയെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവും മകനും വിദേശത്തായതിനാൽ രാധ ഒറ്റക്കാണ് താമസം.പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം എസ്.ഐ വിജയകുമാരൻ വീട്ടിലെത്തി പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story