Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightദിര്‍ഹം നല്‍കാമെന്ന്...

ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് അഞ്ച്​ ലക്ഷം തട്ടി; ബംഗ്ലാദേശ്​ സ്വദേശി പിടിയില്‍

text_fields
bookmark_border
ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് അഞ്ച്​ ലക്ഷം തട്ടി; ബംഗ്ലാദേശ്​ സ്വദേശി പിടിയില്‍
cancel

ച​ങ്ങ​രം​കു​ളം: ഇ​ന്ത്യ​ന്‍ ക​റ​ൻ​സി​ക്ക്​ പ​ക​രം ദി​ര്‍ഹം ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ളു​ടെ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യും ​ഝാ​ര്‍ഖ​ണ്ഡി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ഫാ​റൂ​ക്ക് ഷെ​യ്ക്കി​നെ​യാ​ണ്​ (32) ച​ങ്ങ​രം​കു​ളം സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2020 ജൂ​ണി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​പ്പം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ​ത്തി വി​ശ്വാ​സ്യ​ത പി​ടി​ച്ചു​പ​റ്റി​യ ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പ്. അ​ഞ്ച്​ ല​ക്ഷ​ത്തി​ന് ദി​ര്‍ഹം കൈ​യി​ലു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രെ ച​ങ്ങ​രം​കു​ളം മാ​ട്ടം റോ​ഡി​ല്‍ വി​ളി​ച്ച് വ​രു​ത്തി. തു​ട​ർ​ന്ന്​ ദി​ര്‍ഹ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബാ​ഗ് കൈ​മാ​റി അ​ഞ്ച്​ ല​ക്ഷം രൂ​പ​യു​മാ​യി അ​പ്ര​ത്യ​ക്ഷ​നാ​വു​ക​യാ​യി​രു​ന്നു.

കൂ​ട്ടു​പ്ര​തി നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ നി​ര​വ​ധി ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ല്‍ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​മാ​ന കേ​സി​ല്‍ ഫാ​റൂ​ക്ക് ഷെ​യ്ക്കി​നെ കാ​സ​ർ​കോ​ട്​ ച​ന്ദേ​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ ഹ​രി​ഹ​ര​സൂ​നു, ആ​േ​ൻ​റാ ഫ്രാ​ന്‍സി​സ്, സി.​പി.​ഒ​മാ​രാ​യ ക​പി​ല്‍ദേ​വ്, കെ​ന്‍സ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ കാ​സ​ര്‍കോ​​ട്ടെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പൊ​ന്നാ​നി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
TAGS:scam 
News Summary - Five lakh swindled for offering dirhams; Bangladeshi national arrested
Next Story