Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightകാ​ല​വ​ർ​ഷം അ​രി​കെ,...

കാ​ല​വ​ർ​ഷം അ​രി​കെ, സം​ഭ​ര​ണം അ​ക​ലെ; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
കാ​ല​വ​ർ​ഷം അ​രി​കെ, സം​ഭ​ര​ണം അ​ക​ലെ; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
cancel
camera_alt

കോ​ൾ​പാ​ട​ങ്ങ​ളി​ൽ സം​ഭ​ര​ണ​ത്തി​നാ​യി കി​ട​ക്കു​ന്ന നെ​ല്ല്

ച​ങ്ങ​രം​കു​ളം: മാ​നം ക​റു​ത്തി​രു​ണ്ട് മ​ഴ​ക്കാ​റ്റ​ടി​ക്കു​മ്പോ​ൾ കൊ​യ്ത്തു​പാ​ട​ത്ത് ക​ണ്ണീ​രൊ​ഴു​ക്കു​ക​യാ​ണ് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ടും നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്. പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലെ ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് ക​ഴി​യു​ക​യും ഏ​റെ ഭാ​ഗ​ങ്ങ​ളി​ൽ രാ​പ്പ​ക​ലി​ല്ലാ​തെ ത​കൃ​തി​യാ​യി കൊ​യ്ത്ത് ന​ട​ക്കു​മ്പോ​ൾ നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണ്. സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണ​ത്തി​നു ന​ൽ​കി​യ മി​ല്ലു​ക​ൾ പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ർ​ഷ​ക​രി​ൽ​നി​ന്നു നെ​ല്ലി​ന്റെ തൂ​ക്ക​ത്തി​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.

മ​ഴ ന​ന​ഞ്ഞ​തു​കൊ​ണ്ട് വ​യ്ക്കോ​ലും വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വാ​ട​ക​ക്കെ​ടു​ത്ത ടാ​ർ​പാ​യ​യി​ൽ നെ​ല്ല് പാ​ട​ത്തു​ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​ത് ടാ​ർ​പാ​യ​യു​ടെ വാ​ട​ക കൂ​ട്ടും. മ​ഴ പെ​യ്താ​ൽ നെ​ല്ല് വീ​ണ്ടും ഉ​ണ​ക്കി ന​ൽ​കേ​ണ്ടി​വ​രും എ​ന്ന​തും ക​ർ​ഷ​ക​രു​ടെ പ്ര​യാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് നെ​ല്ല് സം​ഭ​ര​ണം വേ​ഗ​ത്തി ലാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainy seasonpaddy fieldChangaramkulamFarmers
News Summary - Due to the rainy season, the storage is far away; farmers are in distress
Next Story