Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightല​ഹ​രി...

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു

text_fields
bookmark_border
drug mafiya attack
cancel
camera_alt

ല​ഹ​രി​മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന റ​ഫീ​ഖി​െൻറ വീ​ട്

ച​ങ്ങ​രം​കു​ളം: ചി​യ്യാ​നൂ​രി​ൽ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചി​യ്യാ​നൂ​ർ തി​രു​ന്നാ​വാ​ള കു​ള​ത്തി​ൽ റ​ഫീ​ഖി​നും കു​ടും​ബ​ത്തി​നു​മാ​ണ് ല​ഹ​രി മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. റ​ഫീ​ഖി​െൻറ നാ​ലു​മാ​സം ഗ​ർ​ഭ​ണി​യാ​യ ഭാ​ര്യ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ക്ര​മി​സം​ഘം വീ​ടി​െൻറ ജ​ന​ൽ ചി​ല്ലു​ക​ളും അ​ല​മാ​ര​ക​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യും മ​ക്ക​ളെ ഉ​പ​ദ്ര​വി​ച്ച​താ​യും റ​ഫീ​ഖ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ നേ​ര​േ​ത്ത റ​ഫീ​ഖ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

പ്ര​ദേ​ശ​ത്ത് ത​ന്നെ​യു​ള്ള ഏ​താ​നും സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​യ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് റ​ഫീ​ഖ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ റ​ഫീ​ഖ്​ ച​ങ്ങ​രം​കു​ളം സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackDrug Mafia
News Summary - Drug Mafia attacked Young Man's House
Next Story