Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചങ്ങരംകുളത്ത് ലഹരി സംഘത്തിന്റെ അക്രമം പതിവാകുന്നു; യുവാക്കൾക്ക് പരിക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
ചങ്ങരംകുളത്ത് ലഹരി സംഘത്തിന്റെ അക്രമം പതിവാകുന്നു; യുവാക്കൾക്ക് പരിക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു
cancel

ചങ്ങരംകുളം: ചങ്ങരംകുളം മേഖലയിൽ ലഹരി സംഘത്തിന്റെ അക്രമം പതിവാകുന്നു. ഞായറാഴ്ച ലഹരിസംഘത്തിന്റെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. കോക്കൂർ തെക്കേകരയിൽ മുഹമ്മദലി (49), മുതുകാട് ഇളംമ്പനങ്ങാട്ടിൽ ഹിഷാം (22 )എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഡ്രൈവറായ മുഹമ്മദലി ജോലിചെയ്യുന്ന ചങ്ങരംകുളം സെന്ററിൽ ഉള്ള ചപ്പാത്തി കമ്പനിക്ക് മുന്നിൽ വെച്ച് ഒരു സംഘo പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് മുഹമ്മദലി പറഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹിഷാമിന് പരിക്ക് പറ്റിയത്.

ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് അക്രമം നടന്നത്. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് യുവാക്കളെ ചിയ്യാനൂർ പാടത്തു വെച്ച് ലഹരി സംഘം കെട്ടിയിട്ട് മർദിച്ചിരുന്നു. ഇതിന് മുന്നെ ആലങ്കോട് പ്രദേശത്ത് ലഹരി മാഫിയ സംഘം വീട്ടിൽ കയറിയും അക്രമം നടത്തിയിരുന്നു. കാളാച്ചാലിലും യുവാവിനെ ലഹരി സംഘം ലഹരി നൽകി മർദിച്ചിരുന്നു. ആഴ്ചകൾക്ക് മുന്നെ ചിയ്യാനൂർ പ്രദേശവാസികൾ ലഹരി സംഘത്തെ പിടികൂടി പൊലിസിന് നൽകിയിരുന്നു. എന്നാൽ ലഹരി സംഘത്തെ കുറിച്ച് പൊലീസിന് വിവരം നൽകുന്നതും ഇവരെ എതിർക്കുന്നതും ജനങ്ങൾക്ക് കടുത്ത ഭീഷണി ആവുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - drug mafia attack in changaramkulam
Next Story