Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിടപ്പുമുറിയിലെ അലമാരക്കടിയിൽ മൂർഖൻ പാമ്പ് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
വീട്ടിനുള്ളിൽനിന്ന് പിടികൂടിയ മൂർഖൻ പാമ്പ്
Listen to this Article
ചങ്ങരംകുളം: ബെഡ്റൂമിലെ അലമാരക്കടിയിൽ പത്തി വിടർത്തിനിന്ന മൂർഖനെ കണ്ട് അമ്പരന്ന് കുടുംബം. ചിയ്യാനൂർ മേലേ പുരയ്ക്കല്‍ ബാലന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പുലർച്ച ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് ആറടിയോളം നീളമുള്ള മൂർഖനെ കണ്ടത്. പേടിച്ച് വിറച്ച കുടുംബം ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടിത്തക്കാരൻ കൂടിയായ ഒറ്റപ്പിലാവ് രാജൻ എത്തി അലമാരക്കടിയിൽ ഒളിച്ചിരുന്ന പാമ്പിനെ പുറത്തെടുത്തു. പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് രാജൻ പറഞ്ഞു.
Next Story

