Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightകുട്ടികളുടെ പോഷകാഹാരം:...

കുട്ടികളുടെ പോഷകാഹാരം: കാലാവധി തിരുത്തിയത് വിവാദത്തിൽ

text_fields
bookmark_border
കുട്ടികളുടെ പോഷകാഹാരം: കാലാവധി തിരുത്തിയത് വിവാദത്തിൽ
cancel
camera_alt

തീയതിയിൽ തിരുത്തൽ നടത്തിയ ഭക്ഷണപാക്കറ്റ്

ചങ്ങരംകുളം: കാലാവധി കഴിഞ്ഞ പോഷകാഹാരം പെരുമ്പടപ്പ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ അംഗൻവാടികളില്‍ വിതരണം ചെയ്​ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞദിവസം മാറഞ്ചേരി പഞ്ചായത്തില്‍ ഗുണഭോക്താവ് പരാതിയുമായി എത്തുകയായിരുന്നു.

ബ്ലോക്കിന്​ കീഴിലെ അംഗൻവാടികളില്‍ വിതരണം ചെയ്​ത 3,320 പാക്കറ്റുകളിലാണ്​ കൃത്രിമം നടത്തിയത്. തേന മൃത് എന്ന പോഷകാഹാര പാക്കറ്റുകള്‍ ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞത് രേഖപ്പെടുത്തിയ സ്ഥലത്ത് തിരുത്തല്‍ വരുത്തി എത്തിച്ചതാണെന്നും കണ്ടെത്തിയത്.

തുടര്‍ന്ന് ഗുണഭോക്താവ് നല്‍കിയ പരാതിയില്‍ പാക്കറ്റുകള്‍ തിരിച്ചെടുത്ത് പ്രശ്​നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അറിയുന്നു. യാഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അംഗൻവാടി അധ്യാപകർക്കെതിരെ നടപടിയെടുത്ത് പ്രശ്​നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Changaramkulamexpiry dateChild nutrition
News Summary - Child nutrition: Controversy over expiry date correction
Next Story