Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_right...

ദു​രി​ത​ബാ​ധി​ത​ര്‍ക്ക് കൈ​ത്താ​ങ്ങാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി

text_fields
bookmark_border
auto driver helping covid patients
cancel
camera_alt

ഓ​ട്ടോ തൊ​ഴി​ലാ​ളി സു​രേ​ഷ് സൗ​ജ​ന്യ സേ​വ​നം ന​ട​ത്തു​ന്നു

ച​ങ്ങ​രം​കു​ളം: നാ​ട്ടി​ൽ ഏ​റെ പാ​വ​പ്പെ​ട്ട​വ​ർ ഭ​ക്ഷ​ണ​ത്തി​ന് വ​ഴി​മു​ട്ടു​മ്പോ​ൾ ചെ​റി​യ വ​രു​മാ​നം കൊ​ണ്ട് വ​ലി​യ സേ​വ​നം ന​ട​ത്തു​ക​യാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ സു​രേ​ഷ്. ക​ഴി​ഞ്ഞ വ​ര്‍ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി​യ കു​ടും​ബ​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും ഇ​ദ്ദേ​ഹം എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്നു.

ആ​തി​ര സു​രേ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന കോ​ക്കൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് കോ​വി​ഡി​െൻറ ര​ണ്ടാം വ​ര​വി​ലും ദു​രി​ത​ബാ​ധി​ത​ര്‍ക്ക് സൗ​ജ​ന്യ സേ​വ​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​വു​ക​യാ​ണ്. ച​ങ്ങ​രം​കു​ള​ത്ത് ഓ​ട്ടോ ഓ​ടി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന സു​രേ​ഷ് ഓ​ട്ടോ ഓ​ടി​ച്ച്​ കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​ന​മാ​ണ്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ നീ​ക്കി​വെ​ക്കു​ന്ന​ത്.

വ​ര്‍ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന സേ​വ​ന പ്ര​വൃ​ത്തി​ക​ള്‍ അ​റി​യു​ന്ന സു​മ​ന​സ്സു​ക​ള്‍ സു​രേ​ഷി​െൻറ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ള്‍ക്ക് സ​ഹാ​യം ചെ​യ്തു​വ​രു​ന്നു​ണ്ട്.

Show Full Article
TAGS:Covid Victims helping covid patients Covid patients 
News Summary - Auto driver helping the covid victims
Next Story