Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightശീതീകരിച്ച ക്ലാസ്​...

ശീതീകരിച്ച ക്ലാസ്​ മുറി; ഇതും പൊതുവിദ്യാലയം

text_fields
bookmark_border
ശീതീകരിച്ച ക്ലാസ്​ മുറി; ഇതും പൊതുവിദ്യാലയം
cancel
camera_alt

നന്നംമുക്ക്​ ജി.എൽ.പി സ്​കൂളിലെ ശീതീകരിച്ച ക്ലാസ്​ മുറി

ചങ്ങരംകുളം: നിറങ്ങളിൽ മുങ്ങിയ ചിത്രങ്ങൾ, ശീതീകരിച്ച ക്ലാസ്​ മുറികൾ... മറ്റെവിടെയുമല്ലിത്​. ഒരു സർക്കാർ വിദ്യാലയത്തിലെ സ്​മാർട്ട്​ ക്ലാസ്​മുറിയാണിത്​.

നന്നംമുക്ക് ജി.എൽ.പി സ്കൂളിൽ ശീതീകരിച്ച സ്മാർട്ട്​ ക്ലാസ്​ മുറി കുട്ടികൾക്കായി കാത്തിരിക്കുകയാണ്​. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. ആറ്റുണ്ണിതങ്ങള്‍ നിര്‍വഹിച്ചു.

അഞ്ചുലക്ഷം ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഇ.വി. അബ്​ദുട്ടി അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഫൈസൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സത്യൻ, ദിവ്യ ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപിക വിനീത കുമാരി, പി.ടി.എ പ്രസിഡൻറ്​ സി.പി. ഷാഫി എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government schoolAC class room
Next Story