Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChamravattomchevron_rightച​മ്ര​വ​ട്ടം...

ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം

text_fields
bookmark_border
ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം
cancel
camera_alt

പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്

കാ​ന ശു​ചീ​ക​രി​ക്കു​ന്നു

ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രംപൊ​ന്നാ​നി: ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ച​മ്ര​വ​ട്ടം പ​രി​സ​രം മു​ഴു​വ​നാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യി​ൽ പാ​ല​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ കാ​ന​യി​ലെ മ​ണ്ണ് മാ​റ്റി ആ​ഴം വ​ർ​ധി​പ്പി​ച്ചും മാ​ലി​ന്യം നീ​ക്കം ചെ​യ്തു​മാ​ണ് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മൊ​രു​ക്കി​യ​ത്.

വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​താ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. പ​ല​വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്കി​നെ ത​ട​സ്സ​പ്പെ​ടു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ കാ​ന നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത് മു​ത​ൽ തു​ട​ങ്ങി​യ ദു​രി​ത​ത്തി​നാ​ണ് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മൊ​രു​ക്കി​യ​ത്.

നീ​ലം​തോ​ടി​ൽ നി​ന്ന് ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ക​ൾ​വ​ർ​ട്ടി​ലേ​ക്ക് പു​തി​യ ഡ്രൈ​നേ​ജ് നി​ർ​മി​ച്ച് വെ​ള്ളം ഒ​ഴു​ക്കാ​നു​ള്ള മാ​ർ​ഗ​മൊ​രു​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും പാ​ലി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water leakChamravattam Junction
News Summary - Temporary solution to water leak at Chamravattam Junction
Next Story