Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChamravattomchevron_rightച​മ്ര​വ​ട്ടം...

ച​മ്ര​വ​ട്ടം പാ​ല​ത്തി​ന്‍റെ ചോ​ർ​ച്ച​യ​ട​ക്ക​ൽ പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
Chamravattam bridge
cancel
camera_alt

ച​മ്ര​വ​ട്ടം പാ​ല​ത്തി​ന്റെ ചോ​ർ​ച്ച​യ​ട​ക്ക​ൽ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ

തി​രൂ​ർ: ച​മ്ര​വ​ട്ടം പാ​ല​ത്തി​ന്റെ ചോ​ർ​ച്ച​യ​ട​ക്ക​ൽ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് കൂ​റ്റ​ൻ ക്രെ​യി​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി വീ​ണ്ടും ആ​രം​ഭി​ച്ച​ത്. തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക വൈ​ബ്രേ​റ്റി​ങ് ഹാ​മ​ർ, കൗ​ണ്ട​ർ വെ​യ്റ്റ് എ​ന്നി​വ നേ​ര​ത്തേ എ​ത്തി​ച്ചി​രു​ന്നു.

കൂ​റ്റ​ൻ ക്രെ​യി​നി​ൽ വൈ​ബ്രേ​റ്റി​ങ് ഹാ​മ​ർ, കൗ​ണ്ട​ർ വെ​യ്റ്റ് എ​ന്നി​വ ഘ​ടി​പ്പി​ച്ചാ​ണ് ഷീ​റ്റു​ക​ൾ ഭൂ​മി​യി​ലേ​ക്ക് അ​ടി​ച്ചി​റ​ക്കു​ന്ന​ത്. 20 ഷീ​റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ അ​ടി​ച്ചി​റ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ, പാ​ല​ത്തി​ന്റെ ചോ​ർ​ച്ച​ട​ക്കാ​ൻ അ​ടി​ച്ചി​റ​ക്കി​യ ഷീ​റ്റു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വൃ​ത്തി ഒ​രു മാ​സ​ത്തോ​ളം നി​ല​ച്ച​ത്. വൈ​ബ്രേ​റ്റി​ങ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ​തു​ക്കെ ഇ​റ​ക്കേ​ണ്ട​തി​നു​പ​ക​രം വ​ലി​യ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ശ​ക്ത​മാ​യി അ​ടി​ച്ചി​റ​ക്കി​യ​താ​ണ് ഷീ​റ്റു​ക​ളു​ടെ മു​ക​ൾ ഭാ​ഗം പൊ​ട്ടാ​ൻ കാ​ര​ണ​മാ​യ​ത്.

പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ 11.5 മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ അ​ടി​ച്ചി​റ​ക്കി​യാ​ണ് ചോ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ര​ണ്ടെ​ണ്ണ​ത്തി​ന്റെ മു​ക​ൾ ഭാ​ഗം അ​ടി​ച്ചി​റ​ക്കു​മ്പോ​ഴു​ണ്ടാ​യ ശ​ക്ത​മാ​യ സ​മ്മ​ർ​ദം കാ​ര​ണം പൊ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച പ്ര​വൃ​ത്തി​യാ​ണ്​ വീ​ണ്ടും ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chamravattam bridge
News Summary - Chamravattam resumed after the bridge leaked
Next Story