Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅ​ധ്യ​ക്ഷ പ​ദ​വി; 68...

അ​ധ്യ​ക്ഷ പ​ദ​വി; 68 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​വ​ര​ണം

text_fields
bookmark_border
Election,Voter List,Final,Government,25th, തിരുവനന്തപുരം, വോട്ടേഴ്സ് ലിസ്റ്റ്,  തെരഞ്ഞെടുപ്പ്
cancel
camera_alt

പ്രതീകാത്മക ചിത്രം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്രാമ-നഗര-ബ്ലോക്ക്-ജില്ല പഞ്ചായത്ത് അധ്യക്ഷരുടെ സംവരണ പട്ടിക പുറത്ത് വന്നു. ഗ്രാമ പഞ്ചായത്തുകളിൽ 52ഉം ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും എട്ട് വീതവും അടക്കം ആകെ 122 തദ്ദേശ സ്ഥാപനങ്ങളിൽ 68 തദ്ദേശ സ്ഥാപനങ്ങളിൽ സംവരണ പട്ടിക പ്രകാരം അധ്യക്ഷരുണ്ടാകും. ബാക്കി 54 തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനം ജനറലാകും. തെരഞ്ഞെടുപ്പ് കമീഷന്റെ സംവരണ പട്ടിക പ്രകാരം 62 ഇടങ്ങളിലും വനിതകൾ അധ്യക്ഷ പദവി വഹിക്കും. ഇതോടെ ജില്ലയിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ വനിതകൾ പദവി കൈകാര്യം ചെയ്യും.

സംവരണ പട്ടികയിൽ ആകെ എസ്.സി വനിതകൾ അഞ്ചും എസ്.ടി വനിത ഒന്നും ആറിടങ്ങൾ പട്ടിക ജാതി ജനറലിലുമാണ്. ഗ്രാമപഞ്ചായത്തുകളിൽ 41 ഇടങ്ങളിൽ വനിതകളും അഞ്ചിടങ്ങളിൽ എസ്.സി വനിതയും അഞ്ചിടങ്ങളിൽ എസ്.സി ജനറലും ഒരിടത്ത് എസ്.ടി വനിതയും നയിക്കും. ആകെ 94 പഞ്ചായത്തുകളിൽ ബാക്കി വരുന്ന 42 ഗ്രാമപഞ്ചായത്തുകൾ ജനറൽ പദവിയിലേക്ക് വരും.

15 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടങ്ങളിലാണ് അധ്യക്ഷ‍ സ്ഥാനത്തിന് വനിത സംവരണം വന്നത്. ഒരിടത്ത് എസ്.സി ജനറലും വന്നു. ബാക്കി വരുന്ന ഏഴ് ബ്ലോക്കുകൾ ജനറൽ വിഭാഗത്തിലാണ്. ആകെ 12 നഗരസഭകളിൽ എട്ടിടത്താണ് വനിത സംവരണം നടപ്പായത്. ബാക്കി വരുന്ന നാല് നഗരസഭകൾ ജനറൽ വിഭാഗത്തിലേക്ക് വന്നു. ജില്ല പഞ്ചായത്ത് അധ്യക്ഷൻ സ്ഥാനം ഇത്തവണ ജനറൽ വിഭാഗത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി നിശ്ചയിച്ച് വിജ്ഞാപനം വന്നതോടെ അടുത്ത ദിവസങ്ങളിൽ മുന്നണികളിൽ ചർച്ച സജീവമാകും.

15 വർഷത്തിന് ശേഷം ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറലിൽ

മലപ്പുറം: തുടർച്ചയായ മൂന്ന് തവണകൾക്ക് ശേഷം മലപ്പുറം ജില്ല പഞ്ചായത്ത് അധ്യക്ഷൻ പദവി ജനറലിൽ. 2010, 2015, 2020 വർഷങ്ങൾക്ക് ശേഷമാണ് ജില്ല പഞ്ചായത്ത് അധ്യക്ഷൻ സ്ഥാനം ജനറലിൽ വിഭാഗത്തിൽ വന്നത്. 2010ൽ വനിത സംവരണവും 2015ൽ എസ്.സി ജനറലും 2020ൽ വീണ്ടും വനിത സംവരണവുമായിരുന്നു. 15 വർഷങ്ങൾക്ക് ശേഷമാണ് പദവി ജനറൽ വിഭാഗത്തിലേക്ക് കടന്നത്.

2010ൽ എടരിക്കോട് ഡിവിഷനിൽ നിന്ന് ജയിച്ച മുസ്‍ലിം ലീഗിന്റെ സുഹ്റ മമ്പാടാണ് അധ്യക്ഷ‍ സ്ഥാനം അലങ്കരിച്ചത്. 2015ൽ പദവി എസ്.സി ജനറൽ സംവരണം വന്നതോടെ നന്നമ്പ്ര ഡിവിഷനിൽ മുസ്‍ലിം ലീഗിലെ എ.പി. ഉണ്ണികൃഷ്ണൻ ജില്ല പഞ്ചായത്ത് അധ്യക്ഷനായി. 2020ൽ അധ്യക്ഷ പദവി വനിതക്കാണ് നറുക്ക് വീണത്. ഇതോടെ ആനക്കയം ഡിവിഷനിൽ നിന്ന് മുസ്‍ലിം ലീഗിലെ എം.കെ. റഫീഖയും അധ്യക്ഷ‍ പദവിയിലെത്തി.

ഗ്രാമപഞ്ചായത്ത് അധ്യക്ഷ സംവരണം (വനിത)

1. എടക്കര 2. മൂത്തേടം 3. ചെറുകാവ് 4. പള്ളിക്കൽ 5. വാഴയൂർ 6. വാഴക്കാട് 7. പുളിക്കൽ 8. തിരുവാലി 9. മമ്പാട് 10. പോരൂർ 11. കാളികാവ് 12. അമരമ്പലം 13. അരീക്കോട് 14. കാവന്നൂർ 15. പുൽപ്പറ്റ 16. എടവണ്ണ 17. ആനക്കയം 18. പൂക്കോട്ടൂർ 19. ഒതുക്കുങ്ങൽ 20. ആലിപ്പറമ്പ് 21. ഏലംകുളം 22. മേലാറ്റൂർ 23. വെട്ടത്തൂർ 24. കൂട്ടിലങ്ങാടി 25. മങ്കട 26. ഇരിമ്പിളിയം 27. ഒഴൂർ 28. നിറമരുതൂർ29. പെരുമണ്ണ ക്ലാരി 30. അബ്ദുറഹ്മാൻ നഗർ 31. കണ്ണമംഗലം 32. ഊരകം 33. എടരിക്കോട് 34. തേഞ്ഞിപ്പലം 35. പുറത്തൂർ 36. മംഗലം 37. വെട്ടം 38. വട്ടംകുളം 39. കാലടി 40. ആലങ്കോട് 41. വെളിയങ്കോട്.

ഗ്രാമപഞ്ചായത്ത് അധ്യക്ഷ സംവരണം (പട്ടികജാതി വനിത)

1. ചേലേമ്പ്ര 2. കരുളായി 3. പുലാമന്തോൾ 4. എടയൂർ 5. നന്നംമുക്ക്

ഗ്രാമപഞ്ചായത്ത് അധ്യക്ഷ സംവരണം (പട്ടികജാതി ജനറൽ)

1. ചുങ്കത്തറ 2. ചോക്കാട് 3. ചീക്കോട് 4. മുന്നിയൂർ 5. പെരുവള്ളൂർ

ഗ്രാമപഞ്ചായത്ത് അധ്യക്ഷ സംവരണം (പട്ടിക വർഗ വനിത)

1. ചാലിയാർ

ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ (വനിത)

1. കാളികാവ് 2. അരീക്കോട് 3. മലപ്പുറം 4. പെരിന്തൽമണ്ണ 5. മങ്കട 6. തിരൂർ 7. പൊന്നാനി

ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ (പട്ടികജാതി ജനറൽ)

1. കുറ്റിപ്പുറം

ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സംവരണം (ജനറൽ)

1. നിലമ്പൂർ 2. വണ്ടൂർ 3. കൊണ്ടോട്ടി 4. വേങ്ങര 5. തിരൂരങ്ങാടി 6. താനൂർ 7. പെരുമ്പടമ്പ്

നഗരസഭ അധ്യ‍‍ക്ഷ സംവരണം (വനിത)

1. പൊന്നാനി 2. പെരിന്തൽമണ്ണ 3. മലപ്പുറം 4. നിലമ്പൂർ 5. താനൂർ 6. പരപ്പനങ്ങാടി 7. വളാഞ്ചേരി 8. തിരൂരങ്ങാടി

നഗരസഭ അധ്യക്ഷ സംവരണം (ജനറൽ)

1. മഞ്ചേരി2. തിരൂർ 3. കോട്ടക്കൽ 4. കൊണ്ടോട്ടി

ജില്ല പഞ്ചായത്ത് (ജനറൽ)

1. മലപ്പുറം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local self governmentReservation WardChairmanship
News Summary - Chairmanship; Reservation in 68 local institutions
Next Story