സി.സി ടി.വി തുണച്ചു; മൊബൈൽ മോഷ്ടാവ് പിടിയിൽ
text_fieldsഹാജിദ്
മലപ്പുറം: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ മലപ്പുറം പൊലീസ് സ്ഥാപിച്ച സി.സി ടി.വി തുണയായി. കടയിൽനിന്ന് െമാബൈൽ മോഷ്ടിച്ചയാൾ പിടിയിൽ.
മലപ്പുറം മേൽമുറി ചുള്ളിയിൽ മാടശ്ശേരി ഹാജിദിനെയാണ് (38) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം കുന്നുമ്മലിലെ പൂജാസാധനങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ഇയാൾ മൊബൈൽ മോഷ്ടിച്ചത്. കടയിൽ എത്തിയ പ്രതി ഉടമയുടെ െമാബൈൽ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച വൈകീട്ട് നാേലാടെ ഇയാൾ പിടിയിലായത്. നഗരത്തിെല 40ഒാളം സി.സി ടി.വികളാണ് പൊലീസ് പരിശോധിച്ചത്.
ഇതിൽനിന്ന് പ്രതിയുടെ വിശദാംശങ്ങൾ ലഭിച്ചു. മോഷണ ദിവസം ധരിച്ച അതേ വസ്ത്രത്തിൽ ബൈക്കിൽ വരുന്നതിനിടെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം എസ്.െഎ സംഗീത് പുനത്തിലിെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

