സി.ബി.എസ്.ഇ ജില്ല കായികമേള; ഐഡിയൽ കടകശ്ശേരിക്ക് ഓവറോൾ കിരീടം
text_fieldsസി.ബി.എസ്.ഇ ജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി
ടീമിന്റെ ആഹ്ലാദം
തേഞ്ഞിപ്പലം: മലപ്പുറം സെൻട്രൽ സഹോദയ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ല സി.ബി.എസ്.ഇ കായികമേളയിൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ കിരീടം. സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി നാല് തവണ സംസ്ഥാന ചാമ്പ്യൻ സ്കൂളായ കടകശ്ശേരി ഐഡിയൽ 32 സ്വർണവും 23 വെള്ളിയും 25 വെങ്കലവുമടക്കം 480.5 പോയന്റ് നേടിയാണ് ഒന്നാമതെത്തിയത്
. 20 സ്വർണവും 28 വെള്ളിയും 15 വെങ്കലവുമടക്കം 371.33 പോയന്റ് നേടിയ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിനാണ് രണ്ടാം സ്ഥാനം. മൂന്ന് സ്വർണം, 12 വെള്ളി, 13 വെങ്കലമടക്കം 155.33 പോയന്റ് നേടി എടക്കര ഗൈഡൻസ് പബ്ലിക് സ്കൂൾ എടക്കര മൂന്നാമതുമെത്തി.
131 പോയന്റോടെ പുത്തനത്താണി എം.ഇ.എസ് സെൻട്രൽ സ്കൂളും 107.5 പോയന്റോടെ മഞ്ചേരി നോബിൾ പബ്ലിക് സ്കൂളും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ.കെ.പി. മനോജ് സമ്മാനദാനം നിർവ്വഹിച്ചു. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയക്കൽ അധ്യക്ഷത വഹിച്ചു.
സഹോദയ ജനറൽ സെക്രട്ടറി സി.സി. അനീഷ് കുമാർ, മനോജ് മാത്യു, ഫാദർ തോമസ് ജോസഫ്, വി.പി. മുഹമ്മദ് കാസിം, ഷാഫി അമ്മായത്ത്, റഫീഖ് മുഹമ്മദ്, കെ.കെ. രവീന്ദ്രൻ, കെ. ഷാഹുൽ ഹമീദ്, പി. മുബഷിർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

