Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രായപൂർത്തിയാവാത്ത...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസ്​: ഒന്നാം പ്രതി പിടിയിൽ

text_fields
bookmark_border
nizar
cancel
camera_alt

നി​സാ​ർ

കൊ​ണ്ടോ​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പ​ല​ർ​ക്കും കാ​ഴ്​​ച വെ​ക്കു​ക​യും ചെ​യ്​​ത കേ​സി​ലെ ഒ​ന്നാം പ്ര​തി പി​ടി​യി​ൽ. തു​റ​ക്ക​ൽ ന​സീ​മ മ​ൻ​സി​ലി​ൽ നി​സാ​റാ​ണ്​ (40) പി​ടി​യി​ലാ​യ​ത്. 2019ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

ക​ർ​ണാ​ട​ക ചി​ക്​​മം​ഗ​ളൂ​ർ സ്വ​ദേ​ശി​യാ​യ 14കാ​രി​യെ കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച് പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പെ​ൺ​വാ​ണി​ഭ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. സം​ഘ​ത്തി​ൽ​നി​ന്ന് പെ​ൺ​ക്കു​ട്ടി ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തി​രു​വ​മ്പാ​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ ഒ​ട്ടേ​റെ പേ​ർ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഒ​ളി​വി​ൽ പോ​യ നി​സാ​റി​നെ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള ജ​ങ്ഷ​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്​​ട​ർ ച​ന്ദ്ര​മോ​ഹ​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​കെ. രാ​ധാ​കൃ​ഷ്​​ണ​ൻ, ശ്രീ​കാ​ന്ത്, മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം പു​ളി​ക്ക​ൽ പെ​രി​യ​മ്പ​ല​ത്ത് ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​സാ​റി​നെ​തി​രെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

നി​സാ​റി​നെ തി​രു​വ​മ്പാ​ടി പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case of rape of a minor girl: The first accused was arrested
Next Story