Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹന പരിശോധനക്കിടെ...

വാഹന പരിശോധനക്കിടെ പൊലീസിനുനേരെ അസഭ്യം ച​ര​ക്ക്​ ലോ​റി ഡ്രൈ​വ​ർ​ക്കെതി​രെ കേ​സ്​

text_fields
bookmark_border
Case filed against a lorry driver for indecent exposure to police
cancel
camera_alt

മ​ല​പ്പു​റം വ​ട​ക്കേ​മ​ണ്ണ​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നാ​രോ​പി​ച്ച്​ ച​ര​ക്ക് ലോ​റി ഡ്രൈ​വ​റെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു

മ​ല​പ്പു​റം: ട്രി​പ്​​ൾ ലോ​ക്​​ഡൗ​ണി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ച​ര​ക്കു​മാ​യി വ​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ പൊ​ലീ​സി​നോ​ട് അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നാ​രോ​പി​ച്ച്​ ലോ​റി ഡ്രൈ​വ​ര്‍ക്കെ​തി​രെ കേ​സ്. ഡ്രൈ​വ​ര്‍ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി നി​ര​വ​ത്ത് ക​ണ്ട​ത്തി​ല്‍ എ​ല്‍ദോ​ക്ക്​ (50) എ​തി​രെ​യാ​ണ് മ​ല​പ്പു​റം പൊ​ലീ​സ്​​ കേ​സ്​ എ​ടു​ത്ത​ത്. അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്​ ശേ​ഷം ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11 ഒാ​ടെ മ​ല​പ്പു​റം വ​ട​ക്കേ​മ​ണ്ണ​യി​ലാ​ണ്​ സം​ഭ​വം. കോ​ട്ട​ക്ക​ല്‍ ഭാ​ഗ​ത്ത് നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് ച​ര​ക്ക് ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​ർ സ്ഥ​ല​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം സ്​​റ്റേ​ഷ​ന്‍ എ​സ്.​െ​എ ബി​ബി​ന്‍ ബി. ​നാ​യ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.ലോ​റി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന ബാ​രി​ക്കേ​ഡി​ന് സ​മീ​പം നി​ര്‍ത്തി​യ​ത് ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്കു​മെ​ന്ന് എ​സ്.​ഐ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ് ലോ​റി ഡ്രൈ​വ​റെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​തി​ല്‍ ചെ​റി​യ വാ​ക്ക് ത​ര്‍ക്ക​മു​ണ്ടാ​കു​ക​യും റോ​ഡി​ല്‍ ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​യി. തു​ട​ര്‍ന്ന് മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി സു​ദ​ര്‍ശ​ന​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ന്‍ ലോ​റി​യോ​ട് ക​ട​ന്ന് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് ലോ​റി​യി​ല്‍ തി​രി​ച്ച് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​ന് നേ​രെ ഡ്രൈ​വ​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തോ​ടെ ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:police' lock down 
News Summary - Case filed against a lorry driver for indecent exposure to police during a vehicle inspection
Next Story