Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ​ഴി​യ​രി​കി​ല്‍...

വ​ഴി​യ​രി​കി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ട്ടാ​ല്‍ കാ​വ​ല്‍ വേ​ണം, ബാ​റ്റ​റി​ക്ക്

text_fields
bookmark_border
theft
cancel

ചെ​റു​കാ​വ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത​ട​ക്കം നി​ര്‍ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കു​ന്നു.

ന​ഗ​ര തി​ര​ക്കു​ക​ളി​ല്‍ നി​ന്നു​മാ​റി നി​ര​ത്തു​വ​ക്കു​ക​ളി​ല്‍ നി​ര്‍ത്തി​യി​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍, ലോ​റി​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നാ​ണ് ഏ​റി​യ​പ​ങ്കും ബാ​റ്റ​റി​ക​ള്‍ ക​ള​വു പോ​കു​ന്ന​ത്. രാ​വെ​ന്നൊ പ​ക​ലെ​ന്നൊ വ്യ​ത്യാ​സ​മി​ല്ലാ​തെ ഓ​ട്ടോ​ക​ളി​ല്‍നി​ന്ന് വ​രെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഐ​ക്ക​ര​പ്പ​ടി, വെ​ണ്ണാ​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ട ബ​സി​ലേ​യും ലോ​റി​യി​ലേ​യും ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​യി. രാ​ത്രി സ​ര്‍വി​സ് ക​ഴി​ഞ്ഞ് നി​ര്‍ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ള്‍ത്തി​ര​ക്കും സി.​സി.​ടി.​വി​ക​ളും ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഹാ​ള്‍ട്ടാ​ക്കു​ന്ന​തെ​ന്ന​ത് മോ​ഷ്ടാ​ക്ക​ള്‍ക്ക് തു​ണ​യാ​കു​ക​യാ​ണ്. പു​ല്‍പ്പ​റ​മ്പി​ലും കാ​ക്ക​ഞ്ചേ​രി​യി​ലും നി​ര്‍ത്തി​യി​ട്ട ഓ​ട്ടോ​ക​ളി​ല്‍ നി​ന്നും താ​ഴെ ചേ​ളാ​രി ഭാ​ഗ​ത്ത് ടി​പ്പ​ര്‍ ലോ​റി​ക​ളി​ല്‍ നി​ന്നും ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി നേ​ര​ത്തെ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ പോ​ലു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ അ​ങ്ങാ​ടി​ക​ളി​ല്‍ നി​ന്നു മാ​റ്റി നി​ര്‍ത്തി​യി​ട്ട് ഡ്രൈ​വ​ര്‍മാ​ര്‍ പു​റ​ത്തു പോ​കു​മ്പോ​ള്‍ പ​ക​ല്‍ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ബ​സ്, ലോ​റി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ടാ​ന്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​ത് നി​രീ​ക്ഷി​ച്ച രാ​ത്രി​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ടു​മ്പോ​ള്‍ ബാ​റ്റ​റി​ക്ക് കാ​വ​ലി​രി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. പൊ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​നാ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsMalappuram News
News Summary - Care should be taken if the vehicles are parked on the roadside- there is a chance of theft battery
Next Story