സ്റ്റാർട്ട് ചെയ്യവെ കാറിന് തീപിടിച്ചു
text_fieldsകാളമ്പാടിയിൽ കത്തിനശിച്ച കാർ
മലപ്പുറം: എം.എസ്.പി സ്കൂളിന് പിന്നിലായി കാളമ്പാടി റോഡിൽ കാർ കത്തിനശിച്ചു. കാളമ്പാടി 14ാം വാർഡിൽ വലിയപുരയ്ക്കൽ ശ്രീജിത്തിെൻറ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30ഓടെ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ അപ്രതീക്ഷിതമായി തീപടരുകയായിരുന്നുവെന്നാണ് ഉടമ പറഞ്ഞത്. മലപ്പുറം ഫയർ ഫോഴ്സ് യൂനിറ്റെത്തിയാണ് തീയണച്ചത്. കാറിെൻറ 75 ശതമാനവും തീപിടിച്ചിരുന്നു.
മലപ്പുറം അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ വിക്ടർ വി. ദേവ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിജയകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എൻ. ജംഷാദ്, കെ.വി. വിമൽകുമാർ, ഡ്രൈവർമാരായ കെ. നവീൻ, കെ. മുഹമ്മദ് ഷെനീബ്, ഹോം ഗാർഡ് വേണു ഗോപാൽ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. ഏകദേശം 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർ ഫോഴ്സ് അറിയിച്ചു.

