ചാപ്പനങ്ങാടിയിലെ കഞ്ചാവ് വേട്ട: മൂന്നുപേർ കൂടി പിടിയിൽ
text_fieldsഅബ്ദുൽ ജാബിർ, സജീദ് മോൻ, സിബിൽ
മലപ്പുറം: ചാപ്പനങ്ങാടിയിൽ 318 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിെൻറ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് മുഖ്യപ്രതികളായ മൂന്ന് പേരെ കൂടി ബംഗളൂരുവിൽനിന്ന് പിടിച്ചത്. ഇരുമ്പുഴി സ്വദേശി പറമ്പൻ കരേകടവത്ത് അബ്ദുൽ ജാബിർ (31), അരീക്കോട് വെള്ളേരി സ്വദേശി തിരുവച്ചാലിൽ സിബിൽ (23), വയനാട് നടുവയൽ സ്വദേശി വീമ്പോയിൽ സജീദ് മോൻ (22) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 24നാണ് ആന്ധ്രയിൽനിന്ന് പച്ചക്കറി വണ്ടിയിൽ എത്തിച്ച കഞ്ചാവ് പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഇർഷാദ്, അരീക്കോട് സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശി അബ്ദുറഹിമാൻ, മഞ്ചേരി സ്വദേശി അക്ബർ അലി, ഇരുമ്പൂഴി സ്വദേശി നജീബ് എന്നിവർ അന്നുതന്നെ പിടിയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടവരാണ് ഇപ്പോൾ അറസ്റ്റിലായവർ.
പ്രതികൾക്ക് കഞ്ചാവ് കടത്തിയതിന് സാമ്പത്തികമായും മറ്റും സഹായം നൽകിയ ആളുകളെ നിരീക്ഷിച്ചു വരികയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
ഇൻസ്പെക്ടർ പ്രേംജിത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, സിയാദ്, സെയ്ദ്, സജു, സാക്കിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

