Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​ലി​ക്ക​റ്റ്‌...

കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്റ​ർ​സോ​ൺ; കാ​ലി​ക്ക​റ്റ്‌ കാ​മ്പ​സ്‌ മു​ന്നി​ൽ

text_fields
bookmark_border
കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്റ​ർ​സോ​ൺ; കാ​ലി​ക്ക​റ്റ്‌ കാ​മ്പ​സ്‌ മു​ന്നി​ൽ
cancel
camera_alt

നാ​ടോ​ടി​നൃ​ത്തം ഗ്രൂ​പ് (ആ​ൺ) ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട ഫാ​റൂ​ഖ് കോ​ള​ജ് കോ​ഴി​ക്കോ​ട്

കോട്ടക്കൽ: കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ കലോത്സവം മൂന്നാം ദിവസം 63 ഇനങ്ങൾ പൂർത്തിയായപ്പോൾ 71 പോയന്റുമായി കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ മുന്നിൽ. 70 വീതം പോയന്റുമായി പാലക്കാട് വിക്ടോറിയ കോളജ്, സെന്റ് ജോസഫ് കോളജ് ദേവഗിരി, കോഴിക്കോട് ഫാറൂഖ് കോളജും 60 പോയന്റുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജുമുണ്ട് പിന്നിൽ.

കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴും. അഞ്ചു രാപ്പകലുകളിലായി അഞ്ചു ജില്ലകളിൽനിന്ന് 5936 കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. നാലാംദിനമായ ഞായറാഴ്ച ഭരതനാട്യം, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ അരങ്ങേറും. വേദി രണ്ടിൽ മാപ്പിളപ്പാട്ടിന്‍റെ ഇശലുകൾ ഉയരും. ഒന്നാം വേദിയിൽ ദഫ്മുട്ടിന്‍റെ കൊട്ടുകളും ആവേശമാകും.

നാടോടിനൃത്തങ്ങൾ, വാദ്യകലകൾ, നാടകം എന്നിവയാണ് മറ്റു മത്സരങ്ങൾ. മൂന്നാം ദിവസമായ ശനിയാഴ്ച വാൽപ്പാറയിൽ ജീവൻ വെടിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് മത്സരങ്ങൾ ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interzonecalicut universityCalicut campus
News Summary - Calicut University Interzone; In front of Calicut Campus
Next Story