Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടികൾ മുൻകൂറായി നൽകി; കാലിക്കറ്റ് സർവകലാശാലയിലെ വികസനപ്രവൃത്തികൾ അനിശ്ചിതത്വത്തിൽ

text_fields
bookmark_border
കോടികൾ മുൻകൂറായി നൽകി; കാലിക്കറ്റ് സർവകലാശാലയിലെ വികസനപ്രവൃത്തികൾ അനിശ്ചിതത്വത്തിൽ
cancel
camera_alt


കാലിക്കറ്റ് സർവകലാശാല


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ കോടികളുടെ വികസനപ്രവൃത്തികൾ അനിശ്ചിതത്വത്തിൽ. പൊതുമരാമത്ത് വകുപ്പിന് മുൻകൂറായി കൈമാറിയ 11.06 കോടി രൂപയുടെ നാല് പ്രവൃത്തികളിൽ മൂന്നെണ്ണവും ഇനിയും പൂർത്തിയായിട്ടില്ല. പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ആദ്യഘട്ട പ്രവൃത്തിപോലും നിലവിൽ പ്രവർത്തനക്ഷമമല്ല. കാലതാമസത്തിന്റെ കാരണവും പണവിനിയോഗവും പരിശോധിക്കാൻ വിജിലൻസ് അന്വേഷണം വേണമെന്ന് ഹയർ എജുക്കേഷൻ കൗൺസിൽ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

സർവകലാശാലയുടെ നെറ്റ്‌വർക്ക് പുനഃസംഘടന, ക്യാംപസ് വൈഫൈ (4.60 കോടി രൂപ), സുരക്ഷാ നിരീക്ഷണ സംവിധാനം (1.07 കോടി രൂപ), ഫൈബർ ബാക്ക്ബോൺ രണ്ടാംഘട്ടം (2.63 കോടി രൂപ) തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പണം കൈമാറിയത്. ഇതിൽ ഫൈബർ ബാക്ക്ബോൺ ഒന്നാംഘട്ടം 2023 മാർച്ചിൽ പൂർത്തിയായെന്ന് പൊതുമരാമത്ത് വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അതുകൊണ്ട് സർവകലാശാലക്ക് യാതൊരു പ്രയോജനവുമില്ല. 2024ൽ ആരംഭിച്ച മറ്റ് മൂന്ന് പ്രവൃത്തികളുടെയും പൂർത്തീകരണ തീയതി വ്യക്തമാക്കാൻ ഇനിയും വകുപ്പിന് കഴിഞ്ഞിട്ടില്ല.

വിവിധ ഏജൻസികൾക്കാണ് കരാർ നൽകിയിട്ടുള്ളതെങ്കിലും, സർവകലാശാലയിൽനിന്ന് പ്രത്യേക നിർവഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താത്തതിനാൽ പ്രവൃത്തികളുടെ പുരോഗതിയുടെയും വീഴ്ചകളുടെയും പൂർണ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിലാണ്. കോടികൾ മുൻകൂറായി നൽകിയിട്ടും ലക്ഷ്യം കൈവരിക്കാനാവാത്ത സാഹചര്യത്തിൽ, കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈജുക്കേഷൻ ഫോറം ആവശ്യപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Calicut University PWD Fund Mismanagement
Next Story