അമരമ്പലത്ത് വീടുകളിൽ കേബിൾ മോഷണം വ്യാപകം
text_fieldsപൂക്കോട്ടുംപാടത്ത് മേലേടത്ത് ഹസ്ക്കറിന്റെ വീട്ടിലെ
ഡിസ്ട്രിബ്യൂഷൻ ബോർഡിൽ നിന്ന് കേബിളുകൾ
മുറിച്ചെടുത്ത നിലയിൽ
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ നിർമാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ഇലക്ട്രിക് വയറിങ് സാമഗ്രികൾ മോഷ്ടിക്കുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് വീടുകളിലാണ് സമാന രീതിയിൽ മോഷണം നടന്നത്. വയറിങ് പൂർത്തിയായ വീടുകളിലെ കേബിളുകൾ മുറിച്ചെടുക്കുന്നതാണ് മോഷ്ടാക്കളുടെ രീതി.
ബുധനാഴ്ച രാത്രി പറയങ്കാട് ഡയാലിസിസ് സെന്ററിന് സമീപം മേലേടത്ത് ഹസ്ക്കറിന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്. വീടിനുള്ളിൽ സി.സി.ടി. വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ പരിധിയിൽ വരാത്ത ഭാഗങ്ങളിലെ വയറുകളാണ് മോഷ്ടാക്കൾ മുറിച്ചെടുത്തത്. സീലിങ് പ്രവൃത്തി അടക്കം കഴിഞ്ഞ വീടാണിത്. കേബിളുകൾ മുറിച്ചെടുത്തതോടെ വീടിന്റെ മിക്ക ഭാഗങ്ങളിലും വീണ്ടും വയറിങ് നടത്തേണ്ട അവസ്ഥയാണ്. സീലിങ് പൊളിച്ച് നീക്കി വേണം പുനർവയ റിങ് നടത്താൻ എന്നതിനാൽ, സാധനസാമഗ്രികളും പണിക്കൂലിയും ഉൾപ്പെടെ ഏകദേശം ആറ് ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഈ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്.
സമാനമായ മോഷണമാണ് അച്ചാർ കമ്പനി പരിസരത്തെ കല്ലിടുക്കിൽ ജോയൽ ജോസിന്റെ വീട്ടിലും നടന്നത്. മോഷ്ടാക്കൾ കൊണ്ടുപോകുന്ന കേബിളുകൾക്ക് വിപണിയിൽ വലിയ വിലയില്ലെങ്കിലും അത് വീണ്ടെടുക്കാൻ ഉടമകൾ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്നു. നിർമാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയ വീട്ടുട മസ്ഥർക്ക് ഈ മോഷണം വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കുന്നത്.മേഖലയിൽ മോഷണം പതിവായ സാഹചര്യത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

