സി. മുഹമ്മദ് അജ്മലിന് അബൂദബി സർവകലാശാലയിലേക്ക് ക്ഷണം
text_fieldsസി. മുഹമ്മദ് അജ്മൽ
മലപ്പുറം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി സ്ഥാപിതമായ ലോകത്തെ പ്രഥമ സർവകലാശാലയായ അബൂദബി ഗവൺമെന്റ് മുഹമ്മദ് ബിൻ സാഇദ് യൂനിവേഴ്സിറ്റി ഫോർ എ.ഐയിലേക്ക് സി. മുഹമ്മദ് അജ്മലിന് ക്ഷണം. നവംബർ 16, 17 തീയതികളിൽ അബൂദബിയിൽ നടക്കുന്ന കോൺഫറൻസിലേക്കാണ് അധികൃതർ ക്ഷണിച്ചത്.
എ.ഐ രംഗത്ത് വിദ്യാർഥികൾക്ക് നൂതന മാർഗനിർദേശങ്ങൾ നൽകുകയും സ്വന്തമായി സൗജന്യ കോഴ്സ് ഡിസൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐ.ഐ.ടി മദ്രാസിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അജ്മൽ എക്സ് ആൻഡ് വൈ സ്ഥാപകനും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമാണ്.
എ.ഐ ഫോർ കേരള എന്ന തന്റെ ബൃഹദ് പദ്ധതി സ്കൂൾ വിദ്യാർഥികൾക്കിടയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശ്രദ്ധേയനായത്. തിരൂർ ജില്ല ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. സി. മുഹമ്മദിന്റെയും കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫിസർ ആയിശ മുംതാസി ന്റെയും മകനാണ്. ഭാര്യ ഡോ. അമൽ (കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്), മക്കൾ ആദം, അഹ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

