ഉപതെരഞ്ഞെടുപ്പ്: സി.പി.എം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും
text_fieldsമലപ്പുറം: നഗരസഭ വാർഡ് 31 കൈനോട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയെ ബുധനാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് 6.30ന് ഇത്തിൾപ്പറമ്പിൽ നടക്കുന്ന എൽ.ഡി.എഫ് കൺവെൻഷനിലായിരിക്കും പ്രഖ്യാപനം. സ്ഥാനാർഥി സംബന്ധിച്ച് സി.പി.എമ്മിൽ ധാരണയായിട്ടുണ്ട്. കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ സി. ഷിജുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഓദ്യോഗികപ്രഖ്യാപനം കൺവെൻഷനിൽ നടക്കും. കൺവെൻഷൻ പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്ഥാനാർഥിയിലൂടെ സിറ്റിങ് സീറ്റ് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. 2015 മുതലാണ് വാർഡ് സി.പി.എം പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിറ്റു 363 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാർഡിൽ ജയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

