Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:44 AM IST Updated On
date_range 5 July 2020 1:44 AM ISTBusiness ഫാമിലി വെഡിങ് സെൻറർ ഡിജിറ്റൽ ഉദ്ഘാടനം നാളെ
text_fieldsbookmark_border
കുന്ദമംഗലം: ഫാമിലി വെഡിങ് സെൻറർ കുന്ദമംഗലം ഷോറൂമിൻെറ വെർച്വൽ ഉദ്ഘാടനം പുതിയ ചരിത്രമാകും. തിങ്കളാഴ്ച രാവിലെ 10ന് ന്യൂസ് ട്വൻറിഫോർ ചാനലിൽ ഓഗ്മൻെറഡ് റിയാലിറ്റി മാതൃകയിലാണ് ഷോറൂം ഉദ്ഘാടനം നടക്കുന്നത്. ചാനൽ അവതാരകനായ ഡോ. അരുൺ കുമാറിൻെറ നേതൃത്വത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഇന്ത്യയിലെതന്നെ ആദ്യത്തെ വെർച്വൽ ഷോറൂം ഉദ്ഘാടനമാകും അതെന്ന് മാനേജ്മൻെറ് വാർത്തക്കുറിപ്പിൽ അവകാശപ്പെട്ടു. കൊറോണ വൈറസ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യവും വ്യവസായിക മാറ്റങ്ങളും കണക്കിലെടുത്താണ് ഈ രീതി അവലംബിച്ചത്. എട്ടു വർഷക്കാലത്തെ സേവനത്തിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ കുന്ദമംഗലം ഷോറൂം നവീകരിച്ച് ഉപഭോക്താക്കൾക്കായി വിപുലമായ വസ്ത്ര ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 30,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി നിർമിച്ച ഷോറൂമിൻെറ ആദ്യ നിലയിൽ ഷർട്ടിങ് ആൻഡ് സ്യൂട്ടിങ്, ചുനാരി, ദോത്തി, ലിനൻ ആൻഡ് പ്രീമിയം ഷർട്ടിങ്, ഫാൻസി ആൻഡ് ഫൂട്ട്വെയർ, ഗ്രാൻഡ് ഹോം, രണ്ടാമത്തെ നിലയിൽ ശാദി രംഗ്, എത്നിക് സോൺ, ഫ്യൂഷൻ ഹബ്, പർദ ബൊട്ടീക്ക്, പിങ്ക് ബേ, ക്യൂട്ട് കെയർ എന്നിവയും മൂന്നാമത്തെ നിലയിൽ ടീൻ ഗാലറിയ, ക്ലാൻ മറൈൻ, ബോയ്സ് ബാരിയോ, മംഗൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. 10ലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യുമെന്ന് ഫാമിലി വെഡിങ് സെൻറർ ഡയറക്ടർമാരായ അബ്ദുൽ ബാരി, അബ്ദുൽ സലാം, മുജീബ് റഹ്മാൻ എന്നിവർ അറിയിച്ചു. മൂന്നു പതിറ്റാണ്ടോളം സേവന പാരമ്പര്യമുള്ള ഫാമിലി വെഡിങ് സെൻറർ വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, താമരശ്ശേരി, ഷാർജ എന്നിവിടങ്ങളിലും പ്രവർത്തിച്ചുവരുന്നു. Photo Must
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story