Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തൽമണ്ണ ട്രാഫിക്...

പെരിന്തൽമണ്ണ ട്രാഫിക് സിഗ്നലിന് സമീപം ബസും ലോറിയും കാറും കുടുങ്ങി; വൻ കുരുക്ക്

text_fields
bookmark_border
പെരിന്തൽമണ്ണ ട്രാഫിക് സിഗ്നലിന് സമീപം ബസും ലോറിയും കാറും കുടുങ്ങി; വൻ കുരുക്ക്
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ ട്രാ​ഫി​ക് ജ​ങ്ഷ​ന് സ​മീ​പം റോ​ഡി​ൽ കു​ടു​ങ്ങി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് പൊ​ലീ​സും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ത​ള്ളി​നീ​ക്കു​ന്നു, കാ​റി​ന്റെ പി​ൻ​ഭാ​ഗ​ത്ത് ലോ​റി കൊ​ളു​ത്തി ര​ണ്ട് വാ​ഹ​ന​ങ്ങ​ളും

നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ​പാ​ത​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് ജ​ങ്ഷ​ന് സ​മീ​പം ച​ര​ക്ക് ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ഇ​രു​മ്പു​ക​വ​ചം കാ​റി​ൽ കൊ​ളു​ത്തി, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മു​ന്നോ​ട്ടെ​ടു​ക്കാ​ൻ പ​റ്റാ​തെ നി​ശ്ച​ല​മാ​യി, രൂ​പ​പ്പെ​ട്ട​ത് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.45ഓ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ കോ​ഴി​ക്കോ​ട് റോ​ഡി​ൽ വ​ലി​യ ച​ര​ക്ക് ലോ​റി കാ​റി​ന്റെ വ​ല​തു​ഭാ​ഗ​ത്ത് ഉ​ര​സു​ക​യും പി​ൻ​ഭാ​ഗ​ത്തെ ച​ക്ര​ത്തി​നി​ട​യി​ൽ ലോ​റി​യു​ടെ പി​ന്നി​ലെ ദ​ണ്ഡ് ക​യ​റി ര​ണ്ടു വാ​ഹ​ന​വും മു​ന്നോ​ട്ടെ​ടു​ക്കാ​നാ​വാ​തെ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്റെ തൊ​ട്ടു​മു​ന്നി​ൽ സി​ഗ്ന​ലി​ന് സ​മീ​പം കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ബ്രേ​ക്ക് ഡൗ​ണാ​വു​ക​യും ചെ​യ്തു.

ഇ​തോ​ടെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി അ​ടു​ത്ത ബ​സി​ൽ ക​യ​റ്റി​വി​ടാ​ൻ ശ്ര​മം തു​ട​ങ്ങി. ഈ ​സ​മ​യ​ത്തും ലോ​റി​യി​ൽ​നി​ന്ന് കാ​ർ വേ​ർ​പെ​ടു​ത്താ​ൻ ശ്ര​മം തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ർ സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു.

സ​മീ​പ​ത്തു​ള്ള​വ​രും ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രും ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് കാ​ർ ത​ള്ളി​മാ​റ്റി വേ​ർ​പെ​ടു​ത്തി​യ​തോ​ടെ ലോ​റി മാ​റ്റി​യി​ടാ​നാ​യി.

ശേ​ഷം കൂ​ടി​നി​ന്ന​വ​രും യാ​ത്ര​ക്കാ​രും പൊ​ലീ​സും ചേ​ർ​ന്ന് ബ​സ് ത​ള്ളി റോ​ഡി​ന്റെ ഓ​ര​ത്തേ​ക്ക് നീ​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്ന് മെ​ക്കാ​നി​ക് എ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ബ​സ് ശ​രി​യാ​ക്കി. യാ​ത്ര​ക്കാ​ർ ഇ​തേ ബ​സി​ൽ​ത​ന്നെ യാ​ത്ര തു​ട​ർ​ന്നു. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട നേ​ര​ത്ത് ആ​ളു​ക​ൾ ത​ള്ളി​നീ​ക്കി​യാ​ണ് ബ​സ് സ്റ്റാ​ർ​ട്ട് ചെ​യ്ത​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ന്ന​തു​വ​രെ ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus- lorry -car accidentPerinthalmanna traffic signal
News Summary - Bus, lorry and car stuck near Perinthalmanna traffic signal; Big mess
Next Story