Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓ​ടി​യും ചാ​ടി​യും...

ഓ​ടി​യും ചാ​ടി​യും മൈ​താ​ന​ത്ത് ആ​വേ​ശ​മാ​യി ബ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ഓ​ടി​യും ചാ​ടി​യും മൈ​താ​ന​ത്ത് ആ​വേ​ശ​മാ​യി ബ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി മൈ​താ​ന​ത്ത് ന​ട​ന്ന കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ ബ​ഡ്സ് കാ​യി​ക​മേ​ള​യി​ൽ ജൂ​നി​യ​ർ സോ​ഫ്റ്റ് ബാ​ൾ ത്രോ​യി​ൽ മ​ത്സ​രി​ക്കു​ന്ന തി​രൂ​ർ ബ​ഡ്സ് സ്കൂ​ളി​ലെ ഫാ​ത്തി​മ റി​ഫ    

മ​ല​പ്പു​റം: ഓ​ട്ട​വും ചാ​ട്ട​വും സോ​ഫ്റ്റ് ബാ​ൾ ത്രോ ​മ​ത്സ​ര​ങ്ങ​ളു​മാ​യി കൂ​ട്ടി​ല​ങ്ങാ​ടി എം.​എ​സ്.​പി മൈ​താ​ന​ത്ത് വേ​റി​ട്ട കാ​യി​കാ​വേ​ശം തീ​ർ​ത്ത് ജി​ല്ല​യി​ലെ ബ​ഡ്‌​സ് വി​ദ്യാ​ർ​ഥി​ക​ൾ. ബ​ഡ്സ്, ബി.​ആ​ർ.​സി സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ്പ്രി​ന്റ് 2k 23 ജി​ല്ല കാ​യി​ക​മേ​ള ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ല കോ ​ഓ​ഡി​നേ​റ്റ​ർ ജാ​ഫ​ർ കെ. ​ക​ക്കൂ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സ്പോ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് വി.​പി. അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കു​ടും​ബ​ശ്രീ​യും സ്പോ​ട്സ് കൗ​ൺ​സി​ലും സം​യു​ക്ത​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ 64 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. 50, 100 മീ​റ്റ​ർ ഓ​ട്ട മ​ത്സ​രം, ഷോ​ട്ട്പു​ട്ട്, സ്റ്റ​ഡി ജം​പ്, സോ​ഫ്റ്റ് ബാ​ൾ ത്രോ, ​ലോ​ങ് ജം​പ്, റി​ലേ തു​ട​ങ്ങി​യ മ​ത്സ​ര​യി​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. വി​വി​ധ ബ​ഡ്സ്, ബി.​ആ​ർ.​സി​ക​ളി​ലാ​യി 2400 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ല​പ്പു​റം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മു​ജീ​ബ് കാ​ടേ​രി, പ്ര​തി​പ​ക്ഷ നേ​താ​വ് ഒ. ​സ​ഹ​ദേ​വ​ൻ, കൗ​ൺ​സി​ല​ർ റം​സീ​ന, സ്പോ​ട്സ് കൗ​ൺ​സി​ൽ സെ​ക​ട്ട​റി വി.​ആ​ര്‍. അ​ർ​ജു​ൻ, ജി​ല്ല സ്പോ​ർ​ട്സ് ഓ​ഫി​സ​ർ ടി. ​മു​രു​ക​ന്‍ രാ​ജ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഹാ​രി​സ്, കു​ടും​ബ​ശ്രീ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ കെ.​എ​സ്. ഹ​സ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SportsKudumbasreeBuds students
News Summary - Buds-students-Sports
Next Story