Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:46 AM IST Updated On
date_range 12 March 2022 5:46 AM ISTBUDGET മഞ്ചേരിയിലേക്ക് ചോദിച്ചത് 320 കോടി; കിട്ടിയത് ഒരു കോടി
text_fieldsbookmark_border
മഞ്ചേരിയിലേക്ക് ചോദിച്ചത് 320 കോടി; കിട്ടിയത് ഒരു കോടി കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാനാണ് തുക അനുവദിച്ചത് മെഡിക്കൽ കോളജിന് അവഗണന മഞ്ചേരി: ബജറ്റിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി യു.എ. ലത്തീഫ് എം.എൽ.എ 320 കോടിയുടെ പദ്ധതികൾ സമർപ്പിച്ചെങ്കിലും കിട്ടിയത് ഒരുകോടി രൂപ മാത്രം. കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും ജനറൽ ആശുപത്രിയും ടോക്കണിലൊതുങ്ങി. 93 കോടി രൂപ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും 100 രൂപ ടോക്കൺ തുക മാത്രമാണ് ലഭിച്ചത്. മെഡിക്കൽ കോളജ് വികസനത്തിന് മറ്റു പദ്ധതികളൊന്നും ലഭിച്ചില്ല. പ്രധാനപ്പെട്ട 30 പദ്ധതികളാണ് സർക്കാറിന് സമർപ്പിച്ചിരുന്നത്. വിദ്യാഭ്യാസ, കായിക മേഖലയെയും പരിഗണിച്ചില്ല. ജില്ലയുടെ കായിക മേഖലയെ അടയാളപ്പെടുത്തുന്ന പയ്യനാട് സ്പോർട്സ് കോംപ്ലക്സ് രണ്ടാം ഘട്ട വികസനത്തിന് ഒന്നും ലഭിച്ചില്ല. ക്രിക്കറ്റ് മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവ നിർമിക്കാനും തുകയില്ല. പാണ്ടിക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, എക്സൈസ് റേഞ്ച് ഓഫിസിന് സ്വന്തം കെട്ടിടം, ഒറവമ്പുറം തടയണ നിർമാണം, സെൻട്രൽ ജങ്ഷൻ വീതികൂട്ടൽ, നെല്ലിക്കുത്ത് പാലം പുനർനിർമാണം, വിവിധ റോഡുകളുടെ നവീകരണം എന്നിവയെല്ലാം പദ്ധതി മാത്രമായി. ടോക്കൺകൊണ്ട് ആറാട്ട് മഞ്ചേരി: മണ്ഡലത്തിലേക്ക് വൻകിട പദ്ധതികളൊന്നും ലഭിച്ചില്ലെങ്കിലും ടോക്കൺകൊണ്ട് ആറാട്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാൻ ഒരു കോടി അനുവദിച്ചതൊഴിച്ചാൽ നിരാശ മാത്രമാണ് ബജറ്റ് സമ്മാനിച്ചത്. പദ്ധതികൾക്ക് തുക നീക്കിവെക്കുന്നതിന് പകരം ടോക്കൺ തുക മാത്രമാണ് ലഭിച്ചത്. ഇങ്ങനെ 13 പദ്ധതികൾക്ക് 100 രൂപ വീതമാണ് ലഭിച്ചത്. മഞ്ചേരി ജനറൽ ആശുപത്രി, കച്ചേരിപ്പടി -ജസീല ജങ്ഷൻ റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ, മഞ്ചേരി സെൻട്രൽ ജങ്ഷൻ വീതി കൂട്ടൽ, മുള്ള്യാകുർശ്ശി -പാണ്ടിക്കാട് റോഡിൽ പട്ടിക്കാട് മുതൽ ആക്കപറമ്പ് വരെ ബി.എം ആൻഡ് ബി.സി റോഡ് വീതി കൂട്ടൽ, മലബാർ കൾച്ചർ അക്കാദമി കെട്ടിട നിർമാണം, വായ്പാറപ്പടി ജി.എൽ.പി സ്കൂളിന് കെട്ടിട നിർമാണം, നെല്ലിക്കുത്ത് പാലം പുനർനിർമാണം, മഞ്ചേരി റവന്യൂ കോംപ്ലക്സ്, മുള്ളമ്പാറ -കോണിക്കല്ല് -ഇരുമ്പുഴി റോഡ് നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് 100 രൂപ ടോക്കൺ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story