Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈസൻസിന് കൈക്കൂലി;...

ലൈസൻസിന് കൈക്കൂലി; തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

text_fields
bookmark_border
ലൈസൻസിന് കൈക്കൂലി; തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
cancel
camera_alt

വി​നോ​ദ് കു​മാ​ർ


തി​രൂ​ർ: ആ​യു​ർ​വേ​ദി​ക് വെ​ൽ​നെ​സ് സെൻറ​റി​ന് ലൈ​സ​ൻ​സ് ന​ൽ​കി​യ​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ തി​രൂ​ർ ന​ഗ​ര​സ​ഭ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. തി​രൂ​ർ ന​ഗ​ര​സ​ഭ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര വ​ഴു​തൂ​ർ സ്വ​ദേ​ശി​യു​മാ​യ ജി.​വി. വി​നോ​ദ് കു​മാ​റി​നെ​യാ​ണ് (47) മ​ല​പ്പു​റം വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രൂ​ർ ഏ​ഴൂ​ർ റോ​ഡി​ൽ ക​ന്മ​നം സ്വ​ദേ​ശി ആ​രം​ഭി​ച്ച ആ​യു​ർ​വേ​ദി​ക് വെ​ൽ​നെ​സ് സെൻറ​റി​ന് ലൈ​സ​ൻ​സ് ന​ൽ​കി​യ​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്ത​ത്. വി​നോ​ദ് കു​മാ​ർ പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ശ​രി​യാ​ക്കി ന​ൽ​കു​ന്ന​തി​ന് 3,000 രൂ​പ നേ​രി​ട്ടും 1,300 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി​യും വാ​ങ്ങി എ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​നോ​ദ് കു​മാ​റി​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribehealth inspectorTirur MunicipalityMalappuram
News Summary - Bribe for license; Tirur Municipality Public Health Inspector arrested
Next Story