Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ബോട്ടണി ഗൈഡിെൻറ നടപടി മനുഷ്യാവകാശ ലംഘനം'
text_fieldsbookmark_border
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം ഗൈഡിെൻറ നിരുത്തരവാദിത്ത പ്രവർത്തനങ്ങൾ മൂലം ഗവേഷകർക്ക് അവസരങ്ങൾ നഷ്ടമായത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ഇക്കാര്യം പരിശോധിച്ച് സർവകലാശാല ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.ഗവേഷണം പൂർത്തിയാക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അരുൺ ടി. റാം, വി.പി. ഫർഹദ് എന്നിവർക്ക് ഫെലോഷിപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്ട്രാർക്ക് നിർദേശം നൽകി.
സിൻഡിക്കേറ്റ് അന്വേഷണം നടത്തി പരാതിയിൽ കഴമ്പുള്ളതായി മനസ്സിലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൈഡിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ അന്വേഷണ കമ്മിറ്റി ശിപാർശ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

