പുസ്തകപ്പെരുമയിൽ വായനവാരത്തിന് സമാപനം
text_fieldsവായന വാരാഘോഷത്തിൻ്റെ ഭാഗമായി പന്തല്ലൂർ കടമ്പോട് ജി.എം.എൽ. പി സ്‌കൂളിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പയെ പ്രധാനാധ്യാപകൻ ഇല്യാസ് പെരിമ്പലം പൊന്നാടയണിയിക്കുന്നു.
മഞ്ചേരി: വായനയുടെ വിസ്മയലോകവും പുസ്തകപ്പെരുമയും പരിചയപ്പെടുത്തി വായനവാരത്തിന് സമാപനം. വായനയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സ്‌കൂളുകളിൽ നടന്നു. പ്രശ്‌നോത്തരി, കഥ കവിത എഴുത്തു മത്സരങ്ങൾ, കവിത ആലാപനം, ആസ്വാദനക്കുറിപ്പെഴുത്ത് തുടങ്ങിയ മത്സരങ്ങൾ നടന്നു. മിക്ക സ്കൂളുകളും പ്രാദേശിക വായനശാലകൾ സന്ദർശിച്ചു. സ്‌കൂൾ ലൈബ്രറികൾ മെച്ചപ്പെടുത്തി.
പന്തല്ലൂർ കടമ്പോട് ജി.എം. എൽ. പി സ്‌കൂളിൽ വായന വാരാഘോഷത്തോടനുബന്ധിച്ച് എഴുത്തുകാരനും പൂർവ വിദ്യാർഥിയുമായ എം. കുഞ്ഞാപ്പക്ക് സ്വീകരണം നൽകി. കുട്ടികൾ എഴുത്തുകാരനുമായി സംവാദം നടത്തി. കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്ന കഥ അവതരിപ്പിച്ചു. വിദ്യാരംഗം കലാവേദിയുടെയും മറ്റു വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പന്തല്ലൂർ കടമ്പോട് ജി.എം.എൽ. പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിക്കുന്നു
വായന ക്വിസ്, കവിത ആലാപനം, കഥ പറച്ചിൽ തുടങ്ങിയ മത്സരങ്ങൾ നടന്നു. പ്രധാനധ്യാപകൻ ഇല്യാസ് പെരിമ്പലം എം. കുഞ്ഞാപ്പയെ പൊന്നാടയണിയിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ. അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ ടി. രശ്‌മി, സ്‌റ്റാഫ് സെക്രട്ടറി ഇ.സി. ഷെമി എന്നിവർ സംസാരിച്ചു. ഇല്യാസ് പെരിമ്പലം സ്വാഗതം പറഞ്ഞു. വായന ദിനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ഷംസുദ്ദീൻ പ്രകാശനം ചെയ്ത എം. കുഞ്ഞാപ്പയുടെ കുഞ്ഞിച്ചുണ്ടനും കുട്ടിത്താറാവും ബാലസാഹിത്യ കൃതി സ്‌കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

