Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം

text_fields
bookmark_border
ക​ട​ൽ 500 മീ​റ്റ​റോ​ളം ഉ​ൾ​വ​ലി​ഞ്ഞു
തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം
cancel

താ​നൂ​ർ-​വ​ള്ളി​ക്കു​ന്ന്-പരപ്പനങ്ങാടി: താ​നൂ​രി​ലും വ​ള്ളി​ക്കു​ന്നി​ലും പരപ്പനങ്ങാടിയിലും ആ​ശ​ങ്ക​യേ​റ്റി ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം. താ​നൂ​രി​ൽ ക​ട​ൽ 500 മീ​റ്റ​റോ​ള​വും വ​ള്ളി​ക്കു​ന്നി​ൽ 60 മീ​റ്റ​റോ​ള​വും ഉ​ൾ​വ​ലി​ഞ്ഞു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം.

താ​നൂ​ർ തു​റ​മു​ഖ​ത്തി​ന് തെ​ക്കാ​ണ് ഉ​ൾ​വ​ലി​യ​ൽ കൂ​ടു​ത​ലാ​യി ക​ണ്ട​ത്. പ​തി​വാ​യി എ​ല്ലാ വ​ർ​ഷ​വും ഈ ​വേ​ള​യി​ൽ നേ​രി​യ തോ​തി​ൽ ക​ട​ൽ വ​ലി​യ​ൽ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും വ്യാ​പ​ക​മാ​യി ഇ​താ​ദ്യ​മാ​ണ്. ചാ​പ്പ​പ്പ​ടി മു​ത​ൽ മ​റ്റു തീ​ര​ഭാ​ഗ​ങ്ങ​ളി​ലും ചെ​റു​താ​യി പ്ര​തി​ഭാ​സം ദൃ​ശ്യ​മാ​യി. അ​ൽ​പം തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ മീ​ൻ​പി​ടി​ത്ത​ത്തി​ന് പു​റ​പ്പെ​ട്ടി​രു​ന്നു. ഉ​ച്ച​ക്ക് മ​ഴ ക​ന​ത്ത​തോ​ടെ​യും മു​ന്ന​റി​യി​പ്പും കാ​ര​ണം എ​ല്ലാ​വ​രും ക​ര​ക്ക് ക​യ​റി. ഇ​തി​ന് ശേ​ഷ​മാ​ണ് ക​ട​ലി​ൽ മാ​റ്റം ക​ണ്ട​ത്. തി​ര​മാ​ല​ക​ൾ കു​റ​ഞ്ഞ് ക​ട​ൽ വ​ലി​ഞ്ഞ് തീ​ര​ത്ത് ചെ​ളി നി​റ​ഞ്ഞ നി​ല​യി​ൽ ഏ​റെ നേ​രം കാ​ണ​പ്പെ​ട്ടു.

വ​ള്ളി​ക്കു​ന്നി​ൽ ഞ​ണ്ടും മ​ത്സ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ച​ത്ത നി​ല​യി​ൽ ക​ര​ക്ക​ടി​ഞ്ഞു. ക​ട​ലി​ന്റെ പ്ര​തി​ഭാ​സം കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

പരപ്പനങ്ങാടിയിൽ ചാപ്പപടി തീരത്താണ് അസാമാന്യ പ്രതിഭാസം ഉണ്ടായത്. കരയിൽനിന്ന് കടൽ അകന്നതോടെ തീരത്ത് ചെളി പ്രതലം രൂപപ്പെട്ടു. രാത്രിയോടെ കടൽ പൂർവസ്ഥിതി പ്രാപിച്ചതായി മത്സ്യത്തൊഴിലാളി യൂനിയൻ നേതാവ് പഞ്ചാര മുഹമ്മദ് ബാവ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Black sea phenomenon on the coasts
Next Story