Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിൽ കടത്തുകയായിരുന്ന കുഴൽ പണം പിടികൂടി
text_fieldsbookmark_border
പാണ്ടിക്കാട്: ബൈക്കിൽ കടത്തുകയായിരുന്ന 18,17,000 ലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ പൊലീസ് പിടിയിൽ. മക്കരപറമ്പ് ചേലൂർ സ്വദേശി തയ്യിൽ വീട്ടിൽ അബ്ദുല്ല കുട്ടിയാണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല സ്പെഷ്യൽ സ്ക്വാഡും പാണ്ടിക്കാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. റഫീഖും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പാണ്ടിക്കാട് ടൗണിൽ വെച്ച് പിടികൂടിയത്. പണം കോടതിയിൽ ഹാജരാക്കും. വിവരം ആദായ നികുതി വകുപ്പിനും ഇഡിക്കും കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

