ബാങ്ക് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി
text_fieldsതേഞ്ഞിപ്പലം: കോഹിനൂരിലെ തേഞ്ഞിപ്പലം റൂറല്‍ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ എതിര് പാനലില്‍ മത്സരിച്ച തേഞ്ഞിപ്പലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജില്ല-സംസ്ഥാന നേതൃത്വത്തിന് പരാതി.
തേഞ്ഞിപ്പലം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പെരാട്ട് ശശിക്കും ബ്ലോക്ക് ഭാരവാഹിക്കുമെതിരെ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കിയതായി നിലവിലെ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.കെ. പ്രദീപ് മേനോന് പറഞ്ഞു.
ബി.ജെ.പിയുമായി കൂട്ടുകച്ചവടം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കെ. ദാസന് കക്കാട്ടിന്റെ നേതൃത്വത്തിലുള്ള എതിര്‍വിഭാഗം കോണ്‍ഗ്രസ് പാനലിനെ പരാജയപ്പെടുത്തി പ്രദീപ് മേനോന് പക്ഷം ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. പി.കെ. പ്രദീപ് മേനോന്, ബാലകൃഷ്ണന് കാളനാരി, പത്മിനി, ടി.സി. രഘുനാഥ്, എം. സത്യനാഥന്, വിജയന് കോഹിനൂര്‍, ആയിഷ ബീവി, കെ.പി. കാര്‍ത്യായനി, സിന്ധു സത്യന് എന്നിവരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബാങ്ക് ഭരണസമിതി അംഗങ്ങളായത്.
2010 മുതല്‍ പി.കെ. പ്രദീപ് മോനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് ബാങ്ക് ഭരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്ക് സി.എം.പിയുടെ നിയന്ത്രണത്തിലായിരുന്നു.

