Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.​ജെ.​പി​ക്ക്...

ബി.​ജെ.​പി​ക്ക് മ​ല​പ്പു​റം​ ജി​ല്ല​യി​ൽ വോ​ട്ട്​ ചോ​ർ​ച്ച

text_fields
bookmark_border
bjp keral
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ബി.​ജെ.​പി​ക്ക്​ വോ​ട്ടു​വി​ഹി​ത​ത്തി​ൽ കു​റ​വ്​. ക​ഴി​ഞ്ഞ ത​വ​ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ 10,812 വോ​ട്ടു​ക​ളാ​ണ്​ കു​റ​ഞ്ഞ​ത്. 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും 2017ലെ ​വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​ജെ.​പി​ക്ക്​ ല​ഭി​ച്ച​ത്​ 1,57,500 വോ​ട്ടാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​ത്​ 1,46,688 വോ​ട്ടാ​യി കു​റ​ഞ്ഞു. കൊ​ണ്ടോ​ട്ടി, നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ, മ​ല​പ്പു​റം, വ​ള്ളി​ക്കു​ന്ന്, താ​നൂ​ർ, കോ​ട്ട​ക്ക​ൽ, ത​വ​നൂ​ർ, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ വോ​ട്ടു​വി​ഹി​തം കു​റ​ഞ്ഞ​ത്.

മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ദേ​ശീ​യ വൈ​സ് ​പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​ക്ക്​ കു​റ​ഞ്ഞ വോ​ട്ടാ​ണ്​ ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ ലോ​ക്സ​ഭ​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ 82,332 വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​ 68,935 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്​ നേ​ടി​യ​ത്. ജി​ല്ല​യി​ൽ പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ബി.​ഡി.​ജെ.​എ​സ്​ മ​ത്സ​രി​ച്ച​ത്.

ഈ ​ര​ണ്ടി​ട​ത്തും ബി.​ജെ.​പി വോ​ട്ടു​ക​ളി​ൽ കാ​ര്യ​മാ​യ ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ത​വ​നൂ​രി​ൽ ക​ഴി​ഞ്ഞ ത​വ​ണ 15,801 വോ​ട്ടാ​യി​രു​ന്നു കി​ട്ടി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ അ​ത്​ 9914 ആ​യി കു​റ​ഞ്ഞു. പൊ​ന്നാ​നി​യി​ൽ 2016ൽ ​ 11,662 ​വോ​ട്ട്​ കി​ട്ടി​യ​ത്​ 7419 ആ​യി കു​റ​ഞ്ഞു. ജി​ല്ല​യി​ൽ എ​ൻ.​ഡി.​എ​ക്ക്​ എ​വി​ടെ​യും കാ​ര്യ​മാ​യ സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വ​ള്ളി​ക്കു​ന്ന്​ മ​ണ്ഡ​ല​ത്തി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ ല​ഭി​ച്ച​ത്, 19,853.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram districtassembly election 2021vote loseBJP
News Summary - BJP loses vote in Malappuram district
Next Story