Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിന്ദുവും...

ബിന്ദുവും കുടുംബവുമെത്തി മുനവ്വറലി തങ്ങളെ കണ്ട്​ നന്ദി അറിയിക്കാൻ

text_fields
bookmark_border
Bindu and family came to see  Munavvar Ali Shihab Thangal and thank them
cancel
camera_alt

ബി​ന്ദു​വും കു​ടും​ബ​വും പാ​ണ​ക്കാ​ട്​ കൊ​ട​പ്പ​ന​ക്ക​ൽ

ത​റ​വാ​ട്ടി​ൽ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സന്ദർശിച്ചപ്പോൾ

മ​ല​പ്പു​റം: ദു​രി​തം നീ​ക്കാ​ൻ സ​ഹാ​യ​മേ​കി​യ മു​ന​വ്വ​റ​ലി ത​ങ്ങ​ളെ നേ​രി​ൽ ക​ണ്ട്​ ന​ന്ദി പ​റ​യാ​ൻ പാ​ലാ​യി​ൽ​നി​ന്ന്​ ബി​ന്ദു​വും കു​ടും​ബ​വും പാ​ണ​ക്കാ​ട്​ കൊ​ട​പ്പ​ന​ക്ക​ൽ ത​റ​വാ​ട്ടി​ലെ​ത്തി. വി​വി​ധ അ​സു​ഖ​ങ്ങ​ളാ​ല്‍ വ​ല​യു​ന്ന ബി​ന്ദു ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​യി​രു​ന്ന കു​ടും​ബ​ത്തി​െൻറ അ​വ​സ്ഥ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

പോ​സ്​​റ്റ്​ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ബി​ന്ദു കു​റി​ച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി പോ​സ്​​റ്റ്​ ക​ണ്ട മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍ ഇ​ത് പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. ബി​ന്ദു​വി​െൻറ​യും കു​ടും​ബ​ത്തി​െൻറ​യും ദു​ര​വ​സ്ഥ ലോ​കം അ​റി​ഞ്ഞ​തോ​ടെ സ​ഹാ​യം ഒ​ഴു​കി.

സു​മ​ന​സ്സു​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​ത്താ​ല്‍ കു​ടും​ബ​ത്തി​െൻറ മേ​ലു​ള്ള ബാ​ങ്ക്​ വാ​യ്​​പ ഭാ​രം ഒ​ഴി​ഞ്ഞു. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ തി​രി​ച്ച​ട​വ് ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന കു​ടും​ബ​ത്തി​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​മ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് എ​ത്തി​യ​ത്. മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് ഫേ​സ്ബു​ക്ക് പോ​സ്​​റ്റ്​ ഷെ​യ​ര്‍ ചെ​യ്ത​ത്. ബി​ന്ദു​വി​നോ​ടൊ​പ്പം ഭ​ര്‍ത്താ​വ് സ​ജി, മ​ക്ക​ളാ​യ വി​ഷ്ണു​പ്രി​യ, യ​ദു​ന​ന്ദ​ന എ​ന്നി​വ​രും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​ന്‍ ബ​ഷീ​ര്‍ പാ​ണ്ടി​ക്കാ​ടു​മു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ എ​ത്തി​യ ഇ​വ​ർ വൈ​കീ​​ട്ടോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munavvar Ali Shihab Thangal
News Summary - Bindu and family came to see Munavvar Ali Shihab Thangal and thank them
Next Story